കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിക്കൂർ നിയോജക മണ്ഡലം സമ്മേളനം 2024 നവംബർ 09 ന് ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ശ്രീകണ്ഠപുരം : രാവിലെ 9.30 ന് ഗാന്ധി സ്ക്വയറിൽ നടക്കുന്ന പുഷ്പാർച്ചനക്കുശേഷം ബസ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രകടനവും തുടർന്ന് 10.30 ന് കെ.വി. പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നിലവിലെ ജില്ലാ കൗൺസിൽ യോഗവും നടക്കും .11 മണിക്ക് പ്രസിഡണ്ട് പി.ദിനേശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എംപി വേലായുധൻ മുഖ്യപ്രഭാഷണം നടത്തുന്നതും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.രാമകൃഷ്ണൻ മുതിർന്ന അംഗങ്ങളെ ആദരിക്കുന്നതുമാണ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ.വി.രാമകൃഷ്ണൻ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.ജെ സ്റ്റീഫൻ തുടങ്ങി വിവിധ സർവീസ് സംഘടനാ നേതാക്കൾ സംബന്ധിക്കും.12 മണിക്ക് ഡോ.വി.എ. അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ മോഹനൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനകമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗതൻ, ജില്ലാ ഭാരവാഹികളായ എം.പി. കുഞ്ഞിമൊയ്തീൻ, നാരായണൻ കൊയിറ്റി തുടങ്ങിയ നേതാക്കൾ സംസാരിക്കും ഉച്ചക്ക് ശേഷം എം.കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം സെക്രട്ടറി ജോസ് അഗസ്റ്റിൻ വാർഷിക റിപ്പോർട്ടും, ട്രഷറർ കെ.സി.ജോൺ വരവ് ചെലവ് കണക്കും അവതരിപ്പിക്കും
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009