ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരിയിൽ കർഷക മുന്നേറ്റത്തിന് തുടക്കമായി.

Whatsapp Image 2024 11 04 At 16.29.17

ചെമ്പേരി ലയൺസ് ക്ലബ് ഹാളിൽ ചേർന്ന  സമ്മേളനം കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: കർഷകർക്കും കർഷക ക്ഷേമത്തിനുമായി കേന്ദ്ര,സംസ്ഥാന സർക്കാരുകളും, വിവിധ ഏജൻസികളും നൽകുന്ന  സാമ്പത്തിക സഹായം അർഹതപ്പെട്ടവരിലേക്ക് എത്താതെ പോകുന്ന സ്ഥിതിവിശേഷത്തിന് മാറ്റം വരുത്താൻ കക്ഷി രാഷ്ട്രീയ, മത ചിന്തകൾക്കതീതമായി കർഷകരെ ഒന്നിച്ചു ചേർത്ത് പ്രവർത്തനം ആരംഭിക്കാൻ ചെമ്പേരിയിൽ ചേർന്ന കർഷകരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി കർഷക ക്ഷേമത്തിനായി ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന കിസാൻ സർവീസ് സൊസൈറ്റിയുടെ യൂണിറ്റ് ചെമ്പേരി കേന്ദ്രമായി ആരംഭിക്കാനും തീരുമാനമായി. ഡെന്നിസ് കരിക്കാട്ടുകണ്ണിയിൽ  അധ്യക്ഷത വഹിച്ചു. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ട്രഷറർ ഡി.പി.ജോസ്  മുഖ്യപ്രഭാഷണം നടത്തി. മാത്യു കളപ്പുര, പി.വി.തോമസ് പൂവേലിൽ, ജോഷി കുന്നത്ത്  എന്നിവർ പ്രസംഗിച്ചു. കർഷക ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിവിധ വ്യക്തികളും സംഘടനകളും ചേർന്ന് അടുത്ത ഒരു വർഷത്തെ പ്രവർത്തന രൂപരേഖ തയാറാക്കി.  കന്യാകുമാരിയിൽ നടക്കുന്ന മൂന്നാമത് ദേശീയ സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm