പൈസക്കരി ദേവമാതാ ഫൊറോനാ പാരീഷ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവത്കരണ പരിപാടിയിൽ പയ്യാവൂർ പോലീസ് സ്റ്റേഷൻ എസ് ഐ എം.ജെ.ബെന്നി ക്ലാസ് നയിക്കുന്നു.
പയ്യാവൂർ: പൈസക്കരി ദേവമാതാ ഫൊറോന പാരിഷ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം ആമുഖ പ്രഭാഷണം നടത്തി. മൊബൈൽ ഫോൺ ഉപയോഗിച്ച് നടത്തിവരുന്ന പണമിടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, യഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള അറിയിപ്പുകളോ നിർദ്ദേശങ്ങളോ ഫോണിൽ ലഭിക്കുമ്പാേൾ അതനുസരിച്ച് പ്രതികരിക്കാതെ ഉടൻ തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കേണ്ടതിൻ്റെ പ്രധാന്യം എന്നിങ്ങനെ നിരവധി സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് പയ്യാവൂർ പോലീസ് സ്റ്റേഷൻ എസ്ഐ എം.ജെ.ബെന്നി ബോധവത്കരണ ക്ലാസിൽ വിശദമാക്കി. ഇടവക കോ ഓർഡിനേറ്റർ ബിനു മണ്ഡപം നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009