ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനായി വീഡിയോ ചിത്രീകരണം പൂർത്തിയാക്കിയ സ്വാഗത ഗാനത്തിൻ്റെ ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുത്തവർ സജീവ് ജോസഫ് എംഎൽഎയോടൊപ്പം.
ശ്രീകണ്ഠപുരം: നവംബർ 11 മുതൽ 14 വരെ ചെമ്പന്തൊട്ടിയിൽ സെൻ്റ് ജോർജ് ഹൈസ്കൂൾ, ചെറുപുഷ്പം യുപി സ്കൂൾ എന്നിവിടങ്ങളിലെ പന്ത്രണ്ട് വേദികളിലായി നടക്കുന്ന ഇരിക്കുർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനു വേണ്ടി വീഡിയോ ചിത്രീകരണം പൂർത്തിയാക്കിയ സ്വാഗത ഗാനത്തിൻ്റെ ലോഞ്ചിംഗ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു. സ്കൂൾ മുഖ്യാധ്യാപകൻ ബിജു സി.എബ്രഹാം ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ, എഇഒ പി.കെ.ഗിരീഷ് മോഹൻ, സ്കൂൾ പിടിഎ പ്രസിഡൻ്റ് സജി അടവിച്ചിറ, ജിയോ ജേക്കബ്, സോയി ജോസഫ്, തോമസ് കുര്യൻ, സോണി തുരുത്തിമറ്റം, ഷാജി മേലേമുറി, ഷീജ ജോമോൻ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു. സെൻ്റ് ജോർജ് ഹൈസ്കൂൾ, ചെറുപുഷ്പം യുപി സ്കൂൾ, സെൻ്റ് ജോർജ് ഫൊറോന പള്ളി, ചെമ്പന്തൊട്ടി ടൗൺ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. കെ.പി, സുനിൽകുമാറിൻ്റെ വരികൾക്ക് പ്രമോദ് പൂമംഗലം ഈണം പകർന്ന ഗാനത്തിൻ്റെ വീഡിയോയും എഡിറ്റിംഗും നിർവഹിച്ചത് ഷട്ടർ മാജിക് കരിപ്പാലാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009