ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് ഗൈഡ്, റോവർ, റെയിഞ്ചർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൗൺ ശുചീകരണ പരിപാടി ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് ഗൈഡ്, റോവർ, റെയിഞ്ചർ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൗൺ ശുചീകരണ പരിപാടി ഏരുവേശി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ മൂത്തേടത്ത്, വൈസ് പ്രസിഡൻ്റ് മധുതൊട്ടിയിൽ, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ബിജോയ് മാത്യു, പഞ്ചായത്ത് മെമ്പർമാരായ ഏബ്രഹാം മാത്യു, അനില ജെയിൻ, പി.വി.കമലാക്ഷി, സ്കൂൾ പിടിഎ പ്രസിഡൻ്റ് മാത്തുക്കുട്ടി അലക്സ് എന്നിവർ പ്രസംഗിച്ചു. ചെമ്പേരി ടൗണും പരിസരപ്രദേശങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിൻ്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് റോവർ ലീഡർ ജെറിൻ ജോസ്, റെയിഞ്ചർ ലീഡർ ട്വിങ്കിൾ ജേക്കബ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009