മണിക്കടവ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ഷാജി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരള പോലീസ് പോൾ ബ്ലഡ്, തലശേരി ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സ്കൂൾ ഹാളിൽ നടന്നു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.പയസ് പടിഞ്ഞാറെമുറിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷാജി വർഗീസ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സമീറ പള്ളിപ്പാത്ത്, വാർഡ് മെംബർ ഒ.വി.ഷാജു, പിടിഎ പ്രസിഡൻ്റ് ബിജു പരയ്ക്കാട്ട്, ഉളിക്കൽ പോലീസ് സ്റ്റേഷൻ എസ്ഐ സുനിൽ ഈട്ടിയ്ക്കൽ, മദർ പിടിഎ പ്രസിഡൻ്റ് റീന ജോസഫ്, സ്കൂൾ സീനിയർ അസിസ്റ്റൻ്റ് പി.എ.പ്രസാദ്, സ്റ്റാഫ് സെക്രട്ടറി റിജോ ചാക്കാേ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ആർ.സുധീഷ് എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് വളൻ്റിയർമാർ കണ്ടെത്തിയ 76 രക്തദാതാക്കൾ ക്യാമ്പിലെത്തി രക്തം ദാനം ചെയ്തു. രക്തദാതാക്കൾക്ക് ക്യാമ്പിൽ ലഘുഭക്ഷണം നൽകി സർട്ടിഫിക്കറ്റുകളും കൈമാറി. ഒമ്പത് തവണ രക്തം ദാനം ചെയ്ത സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സലീഷ്യ റോസ് തോമസിനെ ചടങ്ങിൽ ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009