മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ വീഡിയോ കോൺഫറൻസ് ഹാളിൽ ഓൺലൈനായി നടത്തിയ സ്തനാർബുദ ബോധവത്കരണ പരിപാടിയിൽ നിന്ന്.
മടമ്പം: ആഗോളതലത്തിൽ സ്ത്രീകളിൽ ഇരുപത്തെട്ടിൽ ഒരാൾക്കും പുരുഷന്മാരിൽ നൂറിൽ ഒരാൾക്കും ഇക്കാലത്ത് സ്തനാർബുദം ഉണ്ടാകുന്നതായി പ്രമുഖ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.ജെന്നി ജോസഫ്. പികെഎം കോളജ് ഓഫ് എഡ്യുക്കേഷൻ ഐക്യുഎസി കോട്ടയം കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സഹകരണത്തോടെ കോളജിൽ നടത്തിയ സ്തനാർബുദ ബോധവത്കരണ ക്ലാസിൽ വിവരണം നൽകുകയായിരുന്നു അദ്ദേഹം. സമീപ കാലത്തു സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ വർധിച്ചുകൊണ്ടിരിക്കുന്ന സ്തനാർബുദത്തിന്റെ കാരണങ്ങൾ, രോഗനിർണയരീതികൾ, പ്രതിരോധമാർഗങ്ങൾ എന്നിവയെക്കുറിച്ചു വിശദമായ ചർച്ചകൾ നടന്നു. കോളജിലെ വീഡിയോ കോൺഫറൻസ് ഹാളിൽ ഓൺലൈനായി നടത്തിയ പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി.ജെസി അധ്യക്ഷത വഹിച്ചു. ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ.വീണ അപ്പുക്കുട്ടൻ ആമുഖപ്രഭാഷണം നടത്തി. സ്റ്റുഡൻ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ അനശ്വര മുരളീധരൻ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009