ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ ഇൻവെസ്റ്റേഴ്സ് റിവ്യൂ മീറ്റ് സംഘടിപ്പിച്ചു

Download

ഇന്നത്തെ നിക്ഷേപങ്ങൾ വരും തലമുറയെ കൂടി ഉൾക്കൊള്ളുന്നതാകണം:  കെ.സുധാകരൻ എംപി

പരസ്യം

നടുവിൽ: ലോക സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ ബ്രാൻഡായി മാറുകയാണ് മലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. അതിൽ കണ്ണൂരിലെ മലയോര കേന്ദ്രങ്ങൾ ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കും വിധം മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ടൂറിസം മേഖലയിലെ നിക്ഷേപങ്ങൾ വരും തലമുറയെയും പ്രകൃതിയെയും കൂടി ഉൾക്കൊണ്ട്  മുന്നോട്ട് പോയെങ്കിൽ മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് കെ.സുധാകരൻ എംപി. സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ പ്രമുഖ മലയോര വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിൽ സംഘടിപ്പിച്ച ഇരിക്കൂർ ഇൻവെസ്റ്റേഴ്സ് റിവ്യൂ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ഇരിക്കൂറിൽ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ദീർഘ വീക്ഷണമുള്ള പദ്ധതികളാണ് നമുക്ക് വേണ്ടതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.അജിമോൻ, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മിനി ഷൈബി, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, ടി.സി.പ്രിയ, ജില്ലാ ഫോറസ്റ്റ് ഓഫീസർ വൈശാഖ് ഐഎഫ്എസ്, തളിപ്പറമ്പ് വ്യവസായ വികസന ഓഫീസർ എം.സുനിൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ.പ്രദീപൻ, ഡിടിപിസി സെക്രട്ടി ജിജേഷ് കുമാർ, മനോജ്, പി.കെ.സൂരജ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീശൻ, ലീഡ് ബാങ്ക് മാനേജർ കെ.എസ്.രഞ്ജിത്ത്  എന്നിവർ പ്രസംഗിച്ചു. ടൂറിസം, കൃഷി, വനം, വ്യവസായം, വിവിധ ബാങ്കുകൾ എന്നിവയുൾപ്പെടെ ഇരുപതോളം വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു. 

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm