ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂളിലെയും യുപി സ്കൂളിലെയും ഇരുപത് വിദ്യാർത്ഥികളാണ് അവതാരകരായി എത്തുന്നത്.
പയ്യാവൂർ: ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ തത്സമയ വാർത്തകളും വിശേഷങ്ങളും ആസ്വാദകരിലെത്തിക്കാൻ “മീഡിയ വാർ റൂം” സജ്ജമാക്കി വിദ്യാർത്ഥികൾ. ചാനൽ അവതാരകർ, ഛായാഗ്രാഹകർ എന്നിവർക്കുള്ള ടീ ഷർട്ടുകൾ ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന കൈമാറി. മീഡിയ വോളന്റിയർമാർക്കുള്ള ബാഡ്ജുകൾ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ത്രേസ്യാമ്മ മാത്യു, കെ.സി.ജോസഫ് കൊന്നയ്ക്കൽ, ജോസഫീന വർഗീസ്, കൗൺസിലർ കെ.വി.ഗീത എന്നിവർ വിതരണം ചെയ്തു. സംഘാടക സമിതി രക്ഷാധികാരിയായ സ്കൂൾ മാനേജർ ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, ഇടവകാ കോ ഓർഡിനേറ്റർ വിൻസെന്റ് കുഴിഞ്ഞാലിൽ എന്നിവരും സന്നിഹിതരായിരുന്നു. കലോത്സവ ജനറൽ കൺവീനർ ബിജു സി.ഏബ്രഹാം, ജോയിന്റ് കൺവീനർ ലവ് ലി എം.പോൾ, ഹൈസ്‌കൂൾ പിടിഎ പ്രസിഡന്റ് സജി അടവിച്ചിറ, യുപി സ്കൂൾ പിടിഎ പ്രസിഡന്റ് തോമസ് കുര്യൻ, ഷീജ പുഴക്കര, പ്രീമ സണ്ണി, സിനി ജോസഫ്, കെ.വി.രാജേഷ്, ഡോളി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് മീഡിയ വാർ റൂം കൈകാര്യം ചെയ്യുന്നത്. വേദികളുടെ റെക്കോർഡിംഗ്, വിഷ്ടാതിഥികളുടെ ചാനൽ അഭിമുഖം, വിജയികളുമായുള്ള അഭിമുഖം, ട്രോഫി നേടിയ വിദ്യാർത്ഥികളുടെ ഫോട്ടോ സെഷൻ എന്നിവയുൾപ്പെടെ കലോത്സവത്തിന്റെ മുഴുവൻ സമയ പ്രവർത്തനങ്ങളും ആസ്വാദകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഗംഗ സുരേഷ്, അസിൻ മരിയ ജെഫി, അനന്തന, ബെനിറ്റോ, ഡാനി സെബാസ്റ്റ്യൻ, ആദിദേവ് ഷാനു, റിയോണ എൽസ എന്നിവരടങ്ങിയ മീഡിയ വാർ റൂം പ്രവർത്തകർ. മീഡിയ റൂം കൺവീനർ മിനി ജോസഫ്, ജോയിന്റ് കൺവീനർമാരായ റാണി സി.ജോസഫ്, സിസ്റ്റർ സോഫിയ, സിസ്റ്റർ ജോസ്മി, ജ്യോതി എം.ജോർജ്, പ്രോഗ്രാം ജോയിന്റ് കൺവീനർ രജിത് എം.ജോർജ് എന്നിവർ നേതൃത്വം നൽകും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009