ഏരുവേശി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കോട്ടക്കുന്നിൽ താമസിക്കുന്ന നിർധനകുടംബാംഗമായ വീട്ടമ്മയുടെ ചികിത്സക്കായി നെല്ലിക്കുറ്റിയിലെ സുമനസുകളുടെ കൂട്ടായ്മ ധനഹായം കൈമാറി.
നെല്ലിക്കുറ്റി: ദിവസ വേതന തൊഴിലാളിയായ പഴയംപള്ളിൽ സണ്ണിയുടെ ഭാര്യ മിനിയുടെ ചികിത്സയ്ക്കായി നെല്ലിക്കുറ്റി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന മലബാർ ലോട്ടസ് ക്ലബ് വാട്സ്ആപ്പ് കൂട്ടായ്മ സമാഹരിച്ച സാഹായ ധനമാണ് കൈമാറിയത്. സണ്ണിയുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ റെജി ഏബ്രഹാം കുറുമണ്ണിൽ അധ്യക്ഷത വഹിച്ചു. ജോൺസൺ കാരമയിൽതുക കൈമാറി. ബിജു അടുപ്പുകല്ലിങ്കൽ, വിജയൻ തേളുകാലായിൽ, മനോജ് ചെറുശേരി എന്നിവർ നേതൃത്വം നൽകി. തലച്ചോറിലെ ഞരമ്പുകൾ ദ്രവിച്ചു പോകുന്ന മോട്ടോ ന്യൂറോ ഡിസീസ് എന്ന രോഗം ബാധിച്ച് വർഷങ്ങളോളമായി ചികിത്സ തുടരുന്ന മിനിയുടെ ജീവിതം വീൽചെയറിൻ്റെ സഹായത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്. മിനിയുടെ ചികിത്സക്കും മൂന്നു പെൺമക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കും മറ്റുമായി ഈ കുടുംബത്തിന് ഇനിയും പണം ആവശ്യമുള്ളതിനാൽ എല്ലാവരും കഴിയും വിധം സഹായിക്കണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009