ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) ഇരിക്കൂർ ബ്ലോക്ക് സംഘടനാ ശാക്തീകരണ കൺവൻഷനിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെമ്പേരി: വയോജനങ്ങൾക്കായി ക്ഷേമപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും ഉന്നത വിദ്യാഭ്യാസം നേടുന്ന യുവജനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ നാട്ടിലെ വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിച്ച് നാടിനും ജനസമുഹത്തിന്നും വേണ്ടിയുള്ള സേവകരായി അവരെ മാറ്റണമെന്നും റവ.ഡോ.കാഞ്ഞിരക്കാട്ട് പറഞ്ഞു. വയോജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ ധനസഹായം സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്ക് അനുവദിച്ചു തരുന്നില്ലെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി ചൂണ്ടിക്കാട്ടി. കെഎസ് സിഎഫ് ഇരിക്കൂർ ബ്ലോക്ക് ചെയർമാൻ ജോണി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ ആനുകൂല്യങ്ങൾ മസ്റ്ററിംഗ് നടപടിയിലൂടെ നിർത്തലാക്കി കൊണ്ടിരിക്കുകയാണെന്നും മസ്റ്ററിംഗ് നടപടി നിർത്തിവയ്ക്കണമെന്നും അറുപത് വയസ് കഴിഞ്ഞവർക്ക് റെയിൽവെ യാത്രക്കൂലിയിൽ നൽകിയിരുന്ന ഇളവ് പുനസ്ഥാപിക്കണമെന്നും കൺവെൻഷനിൽ പങ്കെടുത്ത് പ്രസംഗിച്ച സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. കെഎസ് സിഎഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര, സംസ്ഥാന കമ്മിറ്റിയംഗം അഗസ്റ്റിൻ കുളത്തൂർ, അബ്ദുൾ അസീസ്, അഡ്വ.എം.പി.മോഹനൻ, എം.കെ.ബാലകൃഷ്ണൻ, മോഹനൻ മുത്തേടത്ത്, കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, എം.ജി.ഗോപാലകൃഷ്ണൻ, മാത്യു ചെരുവിൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009