കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രമേളയിൽ ഇരിക്കൂർ ഉപജില്ലയെ പ്രതിനിധീകരിച്ച് ഹയർ സെക്കൻഡറി വിഭാഗം പ്രവൃത്തിപരിചയമേള, ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, ഐടി മേള എന്നിവയിൽ തിളക്കമാർന്ന വിജയം സ്കൂളിനും ഉപജില്ലക്കും നേടിക്കൊടുത്ത ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രതിഭകളെ അനുമോദിച്ചു.
ചെമ്പേരി: അഞ്ച് വിഭാഗങ്ങളിലായി നിർമല സ്കൂളിന്റെ ഇരുപത്തെട്ട് താരങ്ങളാണ് ജില്ലാ ശാസ്ത്ര മേളയിൽ പങ്കെടുത്തത്. പ്രവൃത്തി പരിചയമേളയിൽ ജില്ലയിലെ 126 ഹയർ സെക്കൻഡറി സ്കൂളുകൾ മാറ്റുരച്ച മത്സരത്തിൽ 85 പോയിന്റുകൾ നേടി ജില്ലാ തലത്തിൽ നാലാം സ്ഥാനവും, 61 സ്കൂളുകൾ മത്സരിച്ച ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ 23 പോയിന്റുകൾ നേടി നാലാം സ്ഥാനവും കരസ്ഥമാക്കി. അഞ്ച് വിഭാഗങ്ങളിലായി ആകെ 179 പോയിന്റുകളാണ് നിർമലയുടെ ചുണക്കുട്ടികൾ ജില്ലാ ശാസ്ത്രമേളയിൽ നേടിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരായ റെഷീന ജോർജ്, കെ.എം.ആഗ്നസ്, ജെറിൻ ജോസ്, ചെസിൻ വി.മാത്യു, ജസ്റ്റിൻ അഗസ്റ്റിൻ, പി.ജെ.സിൽജ, എന്നിവർ നേതൃത്വം നൽകി, പ്രിൻസിപ്പൽ സി.ഡി.സജിവ് വിജയികളെ ഹാരമണിയിച്ച് സ്വീകരിച്ചു. ചെമ്പേരി നിർമല സ്കൂളിലെ നാല് വിദ്യാർത്ഥികൾ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിലെ മൂന്ന് വിഭാഗങ്ങളിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009