ശ്രീകണ്ഠാപുരം വാർത്തകൾ

കേരള കര്‍ഷകസംഘം മാര്‍ച്ച് 2024 ഒക്ടോബര്‍ 30ന്.

Whatsapp Image 2024 10 28 At 21.28.35 (1)

കേന്ദ്ര സര്‍ക്കാരും ടയര്‍ കമ്പനികളും ഒത്തുകളിച്ച് സ്വാഭാവിക റബറിന്റെ വിലയിടിക്കുന്നതിനെതിരെ കേരള കര്‍ഷകസംഘം 2024 ഒക്ടോബര്‍ 30ന് കോട്ടയം റബ്ബര്‍ ബോര്‍ഡ് ഓഫീസിന് മുന്നിലും റബ്ബര്‍ മേഖലകളിലുള്ള ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നിലും മാര്‍ച്ച് സംഘടിപ്പിക്കും.

പരസ്യം

റബര്‍ കര്‍ഷകരുടെ രക്തം ഊറ്റി കുടിക്കുന്ന ടയര്‍ കമ്പനികള്‍ കൂട്ടുചേര്‍ന്ന് ഒത്തുകളിച്ച് സ്വാഭാവിക റബറിന്റെ വിലയിടിക്കുന്നതിനെതിരെ കേരള കര്‍ഷകസംഘം നടത്തുന്ന പോരാട്ടം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. റബറിന്റെ വില ഇടിക്കാന്‍ കുത്തക കമ്പനികള്‍ രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് നടത്തുന്ന പകല്‍ കൊള്ളയാണ് നടക്കുന്നത്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ ഒത്താശ നല്‍കുന്നു. ലക്ഷക്കണക്കിന് റബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ജീവിതമാര്‍ഗം പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ടയര്‍ കമ്പനികളുടെ ഒത്തുകളി. കര്‍ഷകര്‍ കടക്കെണിയില്‍ വീഴുമ്പോള്‍ ടയര്‍ കമ്പനികളുടെ ലാഭം കുന്നുകൂടുന്നു. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ റബര്‍ വില കിലോഗ്രാമി ന് കേരളത്തിലെ വിപണിവിലയെക്കാള്‍ 30 രൂപ കൂടുതലാണ്. ആഭ്യന്തര വിപണിയില്‍ റബര്‍ വില ഉയരുമ്പോള്‍ ടയര്‍ കമ്പനി ലോബി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി തിരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ സംവിധാനം സൃഷ്ടിക്കുന്നതാണ് പതിവ്. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നുനില്‍ക്കുമ്പോള്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് കേന്ദ്രം സൗകര്യം ചെയ്തുകൊടുക്കുന്നുമില്ല. ആഭ്യന്തരവിപണിയില്‍ വിലയിടിക്കാന്‍ ടയര്‍ കമ്പനി ലോബി നടത്തിയ ഒത്തുകളികളുടെ ചരിത്രം കുപ്രസിദ്ധമാണ്. വിപണിയില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ കുത്തക ടയര്‍ കമ്പനികള്‍ആഴ്ചകളോളം റബര്‍ വാങ്ങുന്നത് നിര്‍ത്തിവച്ചുവെന്ന് വ്യാപാരികള്‍ പരസ്യമായി പറയുന്നു. കുത്തക ടയര്‍ കമ്പനി ലോബിയുടെ ഒത്തുകളി അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സ്വാഭാവിക റബറിന് ആദായകരമായ വില ഉറപ്പാക്കണം. ടയര്‍ കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ മുഴുവന്‍ കര്‍ഷകരും രംഗത്തിറങ്ങണം.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം