ശ്രീകണ്ഠാപുരം വാർത്തകൾ

എഡിഎസ് യു അതിരൂപത കലോത്സവം നടത്തി

Whatsapp Image 2024 10 27 At 18.03.15 (1)

ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എഡിഎസ് യു തലശേരി അതിരൂപതാതല ലഹരിവിരുദ്ധ കലാേത്സവം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു

പരസ്യം

ചെമ്പേരി: ആന്റി ഡ്രഗ്സ് സ്റ്റുഡൻ്റ്സ് യൂണിയൻ (എഡിഎസ് യു) തലശേരി അതിരൂപതാതല ലഹരിവിരുദ്ധ കലോത്സവം ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് പതാക ഉയർത്തി കലോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ വിവിധ സ്കൂളുകളിൽ നിന്ന് മുന്നൂറോളം വിദ്യാർത്ഥികൾ കലാസാഹിത്യ മത്സരങ്ങളിൽ മാറ്റുരച്ചു. വിവിധയിനങ്ങളിലായി  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അതിരൂപതാ തലത്തിൽ  ഹയർസെക്കൻഡറി വിഭാഗത്തിൽ എടൂർ സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ,  യുപി വിഭാഗത്തിൽ കരുള്ളടുക്കം സെന്റ് ജോസഫ് യുപി സ്കൂൾ, എൽപി വിഭാഗത്തിൽ തോമാപുരം  സെന്റ് തോമസ് എൽപി സ്കൂൾ എന്നിവർ ഓവറോൾ ചാമ്പ്യന്മാരായി. തലശേരി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപാടവിൽ വിജയികൾക്ക് ട്രോഫികളും  സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. എഡിഎസ് യു അതിരൂപത കോ ഓർഡിനേറ്റർ ടോണിസ് ജോർജ്, സിസ്റ്റർ ഷൈല, അനു ഇമ്മാനുവൽ, സിൽജ എന്നിവർ പ്രസംഗിച്ചു. എഡിഎസ് യു അതിരൂപത ഡയറക്ടർ ഫാ.വിപിൻ വടക്കേപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ട്രീസ എഫ്സിസി എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm