മുംബൈയിൽ നടന്ന ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനു തെരേസ് സജിക്ക് സിപിഎം ചന്ദനക്കാംപാറ ലോക്കൽ സമ്മേളന വേദിയിൽ മൊമെൻ്റൊ നൽകി അനുമോദിക്കുന്നു.
പയ്യാവൂർ: ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ചന്ദനക്കാംപാറയിൽ സഖാവ് പുഷ്പൻ നഗറിൽ ആരംഭിച്ച സിപിഎം ചന്ദനക്കാംപാറ ലോക്കൽ സമ്മേളനം പാർട്ടി ജില്ലാ കമ്മിറ്റിയംഗം പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ലോക്കലിലെ പന്ത്രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ലോക്കൽ സമ്മേളനം നടത്തുന്നത്. ലോക്കൽ സെക്രട്ടറി ടി.കെ.രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എം.ജോഷി, കെ.ടി.അനിൽകുമാർ, പി.വി.ശോഭന, പി.വി.ബാബുരാജ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ എന്നിവർ സമ്മേളനത്തിൻ പങ്കെടുക്കുന്നുണ്ട്. മുംബൈയിൽ നടന്ന ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി അനു തെരേസ് സജിക്ക് സമ്മേളന വേദിയിൽ മൊമെൻ്റോ നൽകി അനുമോദിച്ചു. ഇന്ന് (27,ഞായർ) മാവുംതോട് നിന്ന് ചന്ദനക്കാംപാറയിലേക്ക് പ്രകടനവും തുടർന്ന് പൊതുസമ്മളനവും നടക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009