കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി.ജെസി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം : മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോളജ് വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.കോളജ് ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ.വീണ അപ്പുക്കുട്ടൻ പ്രസംഗിച്ചു. പൂർണമായും ജൈവിക രീതിയിൽ കൃഷി ചെയ്ത മത്തൻ, വെണ്ട, പയർ, പച്ചമുളക് എന്നിവയുടെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്. കോളജിലെ അധ്യാപക വിദ്യാർത്ഥികൾക്ക് ജൈവ കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എൻഎസ്എസ് യൂണിറ്റ് ജൈവ കൃഷി നടത്തി വരുന്നത്. പച്ചക്കറികൾ കൂടാതെ ഫ്രൂട്ട്സ് ഗാർഡനും കമുക് തോട്ടവും പരിപാലിക്കുന്നുണ്ട്. എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്ററും ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റൻ്റ് പ്രഫസറുമായ ഡോ.സിനോജ് ജോസഫാണ് നേതൃത്വം നൽകുന്നത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009