ശ്രീകണ്ഠാപുരം വാർത്തകൾ

വനിതകൾക്കായി നടത്തിയ ടാപ്പിംഗ് പരിശീലനം സമാപിച്ചു

Whatsapp Image 2024 10 25 At 20.27.59

ശ്രീകണ്ഠപുരം റീജണൽ റബർ ബോർഡ് ഓഫീസ് ഡെപ്യൂട്ടി ആർപിസി പ്രഭ പുത്തൻപുരയിൽ സമാപന യോഗം ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: ശ്രീകണ്ഠപുരം റീജണൽ റബർ ബോർഡ് ഓഫീസിന്റെ പരിധിയിൽ ഉൾപ്പെട്ട ചുണ്ടപ്പറമ്പിലെ മോഡൽ റബർ കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി വനിതകൾക്ക് നൽകി വന്ന റബർ ടാപ്പിംഗ് പരിശീലനം സമാപിച്ചു.  ചുണ്ടപ്പറമ്പ് റബർ ഉത്പാദക സംഘം (ആർ.പി.എസ്) പ്രസിഡന്റ് ജോസ് മേലേടത്ത് അധ്യക്ഷത വഹിച്ചു. റബർ ബോർഡ് ഫീൽഡ് ഓഫീസർ എം.കെ.വിനിൽ, ടാപ്പിംഗ് ട്രെയിനർ കെ.എം.വിനോദ് ഡയറക്ടർമാരായ വിൽസൺ കെ.ജോൺ, ജോസഫ് വർഗീസ്, എ.ജെ.ബെന്നി, മാത്യു ലൂക്കോസ് എന്നിവർ സംസാരിച്ചു. ടാപ്പിംഗിൽ എട്ട് ദിവസത്തെ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും കിറ്റും വിതരണം ചെയ്തു. ശ്രീകണ്ഠപുരം റീജണൽ റബർ ബോർഡ് ഓഫീസിന്റെ പരിധിയിലെ ഏക ഗ്രൂപ്പ് പ്രൊസസിംഗ്സെന്ററായ (ജിപിസി) ചുണ്ടപ്പറമ്പ് റബർ കർഷക സംഘത്തിൽ നടന്ന ട്രെയിനിംഗിൽ ഗുണമേന്മയുള്ള ഷീറ്റ് തയാറാക്കുന്നതും  റബർ പാലിന്റെ ഡിആർസി നോക്കുന്നതും വിശദീകരിച്ചു.  ടാപ്പിംഗിന് പുരുഷ തൊഴിലാളി ക്ഷാമം നേരിടുന്നതിനാൽ സ്ത്രീകളെയും ടാപ്പിംഗ് മേഖലയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ഇത്തരം ട്രെയിനിംഗുകൾ വളരെ ഗുണകരമാണെന്ന് പഠിതാക്കൾ പറഞ്ഞു. കർഷകരുടെ റബർ പാൽ തോട്ടങ്ങളിൽ നിന്നും ശേഖരിച്ച് സംസ്കരിച്ച് ഗുണമേന്മയുള്ള ഷീറ്റുണ്ടാക്കി മെച്ചപ്പെട്ട വില കർഷകർക്ക് നല്കുന്നതിലും മികച്ച ഡിആർസി നല്കുന്നതിലും ചുണ്ടപ്പറമ്പിലെ മോഡൽ റബർ കർഷക സംഘത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമാണ്.  സംസ്ഥാന സർക്കാരിന്റെ റബർ വിലസ്ഥിരതാ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർക്ക് നവംബർ 30 വരെ അതിനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ആർ.പി.എസ് ഭാരവാഹികൾ അറിയിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm