തുലാമാസ അമാവാസി നാളിൽ നടക്കുന്ന ഈ ഉത്സവത്തിന് മാത്രമേ ഗുഹയ്ക്ക് ഉള്ളിലേക്ക് ആളുകൾക്ക് പ്രവേശനമുള്ളു.
കേരളത്തിലെ അപൂർവം ചില ഗുഹാ ക്ഷേത്രങ്ങളിൽ ഒന്നായ കുറ്റ്യാട്ടൂർ ഉരുവച്ചാൽ തീർഥാട്ട് പൊന്മല ഗുഹാക്ഷേത്രം തീർഥാട്ട് പൊന്മല ഗുഹാക്ഷേത്രം അമാവാസി ഉത്സവം നവംബർ 1 വെള്ളിയാഴ്ച നടത്തും.കുറ്റ്യാട്ടൂരിലെ ഏറ്റവും ഉയർന്ന പ്രദേശമായ തീർഥാട്ട് മലയുടെ ഒരു ഭാഗത്താണ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുഹാമുഖത്ത് നിന്നും മുന്നോട്ട് അകന്ന് മൂന്ന് ഭാഗങ്ങളായി വേർതിരിയുന്ന ഭാഗത്തെ സ്വയംഭൂവായ മണ്ണ് കൊണ്ടുള്ള ഗണപതി രൂപത്തിന് മുന്നിലാണ് ചടങ്ങുകൾ നടക്കുക.രാവിലെ ക്ഷേത്രം ആരൂഢമായ അയ്യപ്പൻ ചാലിൽ നിന്നും വിളക്കും തിരിയും എഴുന്നള്ളിച്ച് വരുന്നതോടെ ചടങ്ങുകൾ തുടങ്ങും. ഉച്ചയോടെ മുതുവപ്പുറം പൊടിക്കളത്തിൽ നിന്നുള്ള വർണ്ണശബളമായ കാഴ്ച്ച വരവും ഉണ്ടാകും.കൊടിയ വേനലിലും ഗുഹാമുഖത്ത് നിന്നും തുള്ളികളായി ഇറ്റിവീഴുന്ന ജലം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009