ശ്രീകണ്ഠാപുരം വാർത്തകൾ

റബർ കർഷകരെ സംരക്ഷിക്കാൻ  കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണം: കത്തോലിക്ക കോൺഗ്രസ് 

Images (8)

അനിയന്ത്രിതമായ റബർ വിലയിടിവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും റബർ ബോർഡും  ഇടപെട്ട് റബർ കർഷകരെ സംരക്ഷിക്കാൻ തയാറാകണമെന്ന് തലശേരി അതിരൂപതയിലെ കത്തോലിക്ക കോൺഗ്രസ് മേഖലാ പ്രസിഡന്റുമാരുടെ യോഗത്തിൽ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു.

പരസ്യം

പയ്യാവൂർ: റബർ ഉത്പാദനം കുറഞ്ഞ സീസണിൽ കിലോഗ്രാമിന് 245 രൂപ വരെ ലഭിച്ചത് കേവലം രണ്ട് മാസങ്ങൾക്ക് ശേഷം റബർ ഉത്പാദന സീസൺ തുടങ്ങിയപ്പോഴേക്കും 175 രൂപയായി കുറഞ്ഞിരിക്കയാണ്. റബർ വ്യവസായികളെ സഹായിക്കുകയും റബർ കർഷകർക്കെതിരായി നീങ്ങുകയും ചെയ്യുന്ന സർക്കാരുകൾ റബർ ഇറക്കുമതിക്ക് നിരോധനം എർപ്പെടുത്തി റബർ വ്യവസായികൾ ആഭ്യന്തര വിപണിയിൽ നിന്ന് റബർ വാങ്ങുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റബർ ഉത്പാദന ചെലവും  ഭക്ഷ്യവസ്തുക്കളുടെയും ജീവനോപാധികളുടേയും വിലവർധനവും റബർ കർഷകരെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. റബർ കിലോഗ്രാമിന് 250 രൂപ കർഷകന് ലഭിച്ചാൽ മാത്രമേ റബർ കാർഷിക മേഖലയിൽ മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂ. റബർ ബോർഡും കൃഷിഭവനുകളും എല്ലാം കർഷകരെ സംരക്ഷിക്കുന്നതിനായിട്ടുണ്ടെങ്കിലും അവയിലൂടെയൊന്നും കർഷകർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും ഈ ഓഫീസുകൾ കൊണ്ട് ഉദ്യോഗസ്ഥർക്ക് മാത്രമേ ഗുണം ലഭിക്കുന്നുള്ളൂ എന്നും യോഗം അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ഷിനോ പാറയ്ക്കൽ, ടോമി കണയങ്കൽ, മേഖലാ പ്രസിഡൻ്റ്മാരായ ജോർജ് കാനാട്ട്, ബിജു ഒറ്റപ്ലാക്കൽ, ജോസ് പുത്തൻപുരയ്ക്കൽ,  തോമസ് വർഗീസ് വരമ്പുങ്കൽ, മാത്യു വള്ളോംകോട്ട്, ബെന്നി ചേരിയ്ക്കത്തടത്തിൽ, ബിജു മണ്ഡപത്തിൽ, ജോസഫ് മാത്യു കൈതമറ്റം, ജോളി ജോസഫ് എളരഞ്ഞിയിൽ, ജയ്സൺ അട്ടാറിമാക്കൽ, ബേബി കോയിക്കൽ, തോമസ് ഒഴുകയിൽ, സാജു പുത്തൻപുര, സാജു പടിഞ്ഞാറേട്ട്, ജിജി കുന്നപ്പള്ളി, ജോണി തോലമ്പുഴ, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം