‘സംഘർഷങ്ങൾ ഇല്ലാതാകട്ടെ, ലോകത്തിൽ സമാധാനം പുലരട്ടെ’ എന്ന മുദ്രവാക്യമുയർത്തി വൈഎംസിഎ കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വൈഎംസിഎ സപ്തതി സന്ദേശ സമാധാന യാത്രക്ക് പയ്യാവൂരിൽ വൻ സ്വീകരണം നൽകി.
പയ്യാവൂർ: ദേശീയ മനുഷ്യാവകാശ, ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാനും വൈഎംസിഎ മുൻ ദേശീയ പ്രസിഡൻ്റുമായിരുന്ന ജസ്റ്റീസ് ജെ.ബി.കോശി കഴിഞ്ഞ ഞായറാഴ്ച കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്ത യാത്ര കണ്ണൂരിൻ്റെ മലയോര മേഖലയിലെ ചെറുപുഴ, പാടിച്ചാൽ, മാതമംഗലം, പുളിങ്ങോം, കാർത്തികപുരം, മഠംതട്ട്, ആലക്കോട്, കരുവഞ്ചാൽ, എക്കോം, പെരുമ്പടവ്, അമ്മംകുളം, ചെമ്പന്തൊട്ടി, പുലിക്കുരുമ്പ, ചെമ്പേരി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് പയ്യാവൂരിലെത്തിയത്. പയ്യാവൂർ, ശ്രീകണ്ഠപുരം, മടമ്പം, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ വൈഎംസിഎ യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പയ്യാവൂരിലെ സ്വീകരണം. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ കണ്ണൂർ സബ് റീജിയൻ ചെയർമാൻ ബെന്നി ചേരിയ്ക്കത്തടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷാജി ജോസഫ് ആമുഖ പ്രഭാഷണവും പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം അനുഗ്രഹ പ്രഭാഷണവും നടത്തി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന മുഖ്യാതിഥിയായിരുന്നു. മലയോര മേഖലയിലെ കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വന്യമൃഗ ശല്യവും മധ്യകേരളത്തിലെ ജനങ്ങളുടെ ആശങ്കയായ മുല്ലപ്പെരിയാർഡാമിന്റെ അപകടാവസ്ഥയും ആഗോള ഭീഷണി ഉയർത്തുന്ന യുദ്ധങ്ങളും നാടിന്റെ സമാധാനം ഇല്ലാതാക്കുന്നതായി ജാഥാ ക്യാപ്റ്റൻ ജോസ് നെറ്റിക്കാടൻ പറഞ്ഞു. വൈഎംസിഎ ഭാരവാഹികളായ വർഗീസ് അലക്സാണ്ടർ, വർഗീസ് പള്ളിക്കര, മത്തായി വീട്ടിയാങ്കൽ, ഡോ.കെ.എം.തോമസ്, ബേബി ചെറിയാൻ, ജിയോ ജേക്കബ്, ജോസ് മണ്ഡപത്തിൽ, ജോയി കരിന്തോളിൽ, അഡ്വ.ടിന്റു ബിജി, ജാഥാ കോ ഓർഡിനേറ്റർ കുര്യൻ തൂമ്പുങ്കൽ എന്നിവർ പ്രസംഗിച്ചു. വൈഎംസിഎ അഫിലിയേഷൻ ലഭിച്ച മഠംതട്ട് യൂണിറ്റിനുള്ള സർട്ടിഫിക്കറ്റ് പ്രസിഡന്റ് സാജൻ ജോസഫ് ഏറ്റുവാങ്ങി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009