ഇരിക്കൂർ ഉപജില്ലാ കലോത്സവ വേദികളുടെ നാമകരണം നടന്നപ്പോൾv
ശ്രീകണ്ഠപുരം: നവംബർ 11 മുതൽ 14 വരെ ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിലും ചെറുപുഷ്പം യു.പി. സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ വേദികളുടെ നാമകരണം നടന്നു.സ്കൂൾ മാനേജർ ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ,ബിപിസി ടി.വി.ഒ. സുനിൽകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ ബിജു.സി.അബ്രഹാം, പിടിഎ പ്രസിഡന്റ് സജി അടവിച്ചിറ, ഷീജ പുഴക്കര, വി.എം.തോമസ്, സോണി തുരുത്തിമറ്റം, കെ.വി.രാജേഷ്,സജി കാരിവേലിൽ, പ്രോഗ്രാം കൺവീനർ ജോയ്സ് സഖറിയാസ്,കൈറ്റ് മിസ്ട്രസ് പി.ജ്യോതി തുടങ്ങിയവർ സംസാരിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് 12 വേദികളുടെ പേരുകൾ ചേർത്തൊരുക്കി പ്രൊമോ വീഡിയോ തയ്യാറാക്കുന്നത്. കലോത്സവത്തിന്റ മീഡിയ വാർ റൂമിൽ ചാനൽ ഇന്റർവ്യൂ, റിസൾട്ട് അപ്‌ലോഡിങ്, വീഡിയോ റെക്കോർഡിങ് തുടങ്ങിയവയും ലിറ്റിൽകൈറ്റ്സ് ടീമാണ് നിർവഹിക്കുന്നത്. അധ്യാപകനായ ശ്രീനി ചെമ്പന്തൊട്ടിയാണ് പൂക്കളുടെ ചിത്രക്കാർഡുകൾ തയ്യാറാക്കിയത്. നീലാംബരി, നിശാഗന്ധി, മന്ദാരം, ശംഖ്‌പുഷ്പം, പാരിജാതം, ചെണ്ടുമല്ലി, ഗുൽമോഹർ, ചെമ്പകം, ആറ്റുവഞ്ചി, തൊട്ടാവാടി സൂര്യകാന്തി, പവിഴമല്ലി എന്നിങ്ങനെയാണ് വേദികളുടെ പേര്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009