കുട്ടികളുടെ റേഡിയോ നിലയം പ്രവർത്തനം ആരംഭിച്ചു. കണ്ണൂർ ആകാശവാണി മുൻ അസി. ഡയറക്ടർ വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: ഏരുവേശി ഗവ: യുപി സ്കൂളിൽ റേഡിയോ റോമിയോ എന്ന പേരിൽ കുട്ടികളുടെ റേഡിയോ നിലയം പ്രവർത്തനം ആരംഭിച്ചു. കണ്ണൂർ ആകാശവാണി മുൻ അസി. ഡയറക്ടർ വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് 20 മിനുട്ട് സമയമാണ് തത്സമയ റേഡിയോ പരിപാടികൾ ഉണ്ടാവുക. ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ഗിരീഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം പി.വി. കമലാക്ഷി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ എസ്.എം.സി ചെയർമാൻ കെ.പി. ദിലീപ്, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ സജീവൻ, സിആർസി കോഡിനേറ്റർ വിപിന ബി.പി, എസ് ആർജി കൺവീനർ എം. അനിതകുമാരി, സ്കൂൾ ലീഡർ വി.പി മുഹമ്മദ് , പ്രോഗ്രാം കോഡിനേറ്റർകെ.എം. സരസ്വതി എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: KRC കുട്ടാവ്
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009