പയ്യാവൂർ കണ്ടകശേരി പാരീഷ് ഹാളിൽ നടന്ന നാളികേര കർഷക സംഗമത്തിൽ മലയോര മേഖലയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ആദരിക്കുന്നു.
പയ്യാവൂർ : നാളികേര വികസന ബോർഡ് മുഖേന നടപ്പിലാക്കുന്ന എൽഒഡിപി പദ്ധതിയുടെ ഭാഗമായി പൊന്നുംപറമ്പ് നാളികേര ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേര കർഷക സംഗമവും ആദരിക്കൽ ചടങ്ങും കണ്ടകശേരി പാരീഷ് ഹാളിൽ നടന്നു. പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ കുഴിവേലി ഉദ്ഘാടനം ചെയ്തു. പൊന്നുംപറമ്പ് നാളികേര ക്ലസ്റ്റർ പ്രസിഡന്റ് ജോൺ പൗവത്തേൽ അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ ടി.പി.അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. കർഷകരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന് മുന്നിലെത്തിക്കുന്നതിന് പതിറ്റാണ്ടുകളായി മാധ്യമ പ്രവർത്തനത്തിലൂടെ നടത്തിയ ഇടപെടലുകൾ പരിഗണിച്ച് തോമസ് അയ്യങ്കനാലിനെയും മികച്ച കേര കർഷകരായ ലൂക്കോസ് പാഴുകുന്നേൽ, മാത്യു പുതുക്കുളത്തിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നാളികേര വികസന ബോർഡ് ഫാം മാനേജർ കെ.ചിന്നരാജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ രമേശൻ, സൈമൺ പാഴുകുന്നേൽ, ജോസ് മുട്ടാട്ടുമലയിൽ എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009