മുൻകാല പ്രാബല്യത്തോടെ വഖഫ് നിയമം ഭേദഗതി ചെയ്ത് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുബങ്ങളെ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കണ്ണൂർ ജില്ലാ കമ്മിറ്റി
പയ്യാവൂർ: മുൻകാല പ്രാബല്യത്തോടെ വഖഫ് നിയമം ഭേദഗതി ചെയ്ത് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുബങ്ങളെ സംരക്ഷിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയായ വഖഫ് നിയമം ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ആരോപിച്ചു. വഖഫ് നിയമം എന്ന കിരാത നിയമം കാരണം എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്തെ അറുനൂറിലധികം മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ഇപ്പോൾ കുടിയിറക്ക് ഭീഷണി നേരിടുന്നത്. ഈ നിയമത്തിന്റെ പരിധിയിൽ കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയും ഉൾപ്പെടുമെന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. വഖഫ് നിയമ പ്രകാരം ഒരു വസ്തു അതിപ്പോൾ നമ്മളും നമ്മുടെ പൂർവികരും തലമുറകളായി ജീവിക്കുന്നതും, സർക്കാർ പറയുന്ന നികുതികൾ അടയ്ക്കുന്നതും ആണെങ്കിലും, ആ ഭൂമി വഖഫ് ഭൂമി ആണെന്ന് വഖഫ് ബോർഡ് പറഞ്ഞാൽ പിന്നെ അത് അങ്ങനെയായി മാറുന്ന വിചിത്ര നിയമം ആണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ പല ഗ്രാമങ്ങളും വഖഫ് നിയമപ്രകാരം ഇപ്പോൾ വഖഫ് ഭൂമിയാണ്. മുംബൈ നഗരം മുഴുവൻ വഖഫ് ഭൂമി ആണെന്നാണ് അവകാശവാദം. ഇന്ത്യൻ റെയിൽവേയുടെ സ്ഥലങ്ങൾ മുതൽ വിവിധ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ വഖഫ് ഭൂമി ആണെന്നാണ് അവകാശവാദം. ഇന്ത്യയിലെ കോടതികൾക്ക് പോലും ചോദ്യം ചെയ്യാൻ കഴിയാത്ത ഈ നിയമം പരിഷ്ക്കരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ല് എത്രയും പെട്ടെന്ന് മുൻ കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് ഫൽഗുനൻ മേലേടത്ത് അധ്യക്ഷത വഹിച്ചു, എം.സി.ജോസ്, സണ്ണി നീണ്ടൂർ, കെ.ജി.കാർത്തികേയൻ, ജയപ്രകാശ് കാവുമ്പായി, പി.ജെ.ജോസഫ്, പി.ടി.മാത്യു, എ.കെ.രാജപ്പൻ, രാജു തോമസ്, ജേക്കബ് മേലേടത്ത്, മാർട്ടിൻ, ഷിജോയ് ചക്കാലമുറി, കെ.പ്രമോദ്, സന്തോഷ് കീഴ്പ്പള്ളി, രാഹുൽ, അഭിലാഷ് ചെറുപുഴ, എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009