കടക്കെണി മൂലം ആത്മഹത്യ ചെയ്ത കർഷകൻ പാത്തൻപാറ എടപ്പാറയ്ക്കൽ ജോസിൻ്റെ കുടുംബത്തിന് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുളള കാരുണ്യ സ്പർശം ഭവന പദ്ധതി മുഖേന നിർമിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനം 30 ന് നടക്കും.
പയ്യാവൂർ: കടക്കെണി മൂലം ആത്മഹത്യ ചെയ്ത കർഷകൻ പാത്തൻപാറ എടപ്പാറയ്ക്കൽ ജോസിൻ്റെ കുടുംബത്തിന് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുളള കാരുണ്യ സ്പർശം ഭവന പദ്ധതി മുഖേന നിർമിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനം 30 ന് നടക്കും. വൈകുന്നേരം 4 ന് കരുവഞ്ചാൽ ടൗണിൽ ചേരുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ എം.പി. കുടുംബത്തിന് താക്കാേൽ കെെമാറും. ചടങ്ങിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് കെ.സി.വിജയൻ അധ്യക്ഷത വഹിക്കും. കാരുണ്യ സ്പർശം ഭവന നിർമാണ കമ്മിറ്റി ട്രഷറർ റോയി തങ്കച്ചൻ റിപ്പോർട്ട് അവതരിപ്പിക്കും. സജീവ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ചവരെയും കാരുണ്യ സ്പർശം ഭവന നിർമ്മാണ കമ്മിറ്റി പ്രവർത്തകരെയും കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മാർട്ടിൻ ജേർജ് ആദരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009