വയക്കര പികെഎസ്എസ് മൂന്നാം വാർഷിക സമ്മേളനം ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ നിഷിദ റഹ്മാൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: പുല്ലാഞ്ഞിയോടൻ കുടുംബ സ്വയംസഹായ സംഘം (പികെഎസ്എസ്) മൂന്നാം വാർഷികം വയക്കരയിൽ കാനാഞ്ഞി ഗോവിന്ദൻ്റെ വസതിക്ക് സമീപം നടന്നു. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ നിഷിദ റഹ്മാൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് എ.എൻ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജ വാർഷിക റിപ്പോർട്ടും ട്രഷറർ കോമള സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സുരേഷ് വയക്കര മുഖ്യ പ്രഭാഷണവും രമേശൻ ആശംസാ പ്രഭാഷണവും നടത്തി. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. സംഘത്തിലെ പ്രായം കൂടിയ അംഗങ്ങളെ ആദരിച്ചു. മുതിർന്ന കാരണവർ കൃഷ്ണൻ നമ്പ്യാർ, പി.രമേശൻ, മണി പടിയൂർ എന്നിവർ നേതൃത്വം നൽകി. ഓമന-ഗോവിന്ദൻ ദമ്പതികളൊരുക്കിയ വിഭവ സമൃദ്ധമായ സദ്യയും “ആൺ തിരുവാതിര”യടക്കം കൗതുകകരമായ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009