പ്രൊഫ: വി.ഡി ജോസഫിന്റെ നിര്യാണത്തിൽ യങ്ങ് മൈൻഡ്സ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചനയോഗത്തിൽ ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന സംസാരിക്കുന്നു
ശ്രീകണ്ഠപുരം: ശ്രീകണ്ഠാപുരത്തിന്റെ വികസന നായകൻ പ്രൊഫസർ വി ഡി ജോസഫിന്റെ നിര്യാണത്തിൽ യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് lll, ശ്രീകണ്ഠാപുരം യങ്ങ് മൈൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ശ്രീകണ്ഠാപുരത്ത് സർവ്വകക്ഷി അനുശോചന യോഗം നടന്നു. യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ചടങ്ങിൽ അധ്യക്ഷനായി. ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർപേഴ്സൺ Dr. കെ വി ഫിലോമിന, യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏറിയ പ്രസിഡന്റ് ആന്റോ കെ ആന്റണി, ഇന്ത്യ ഏരിയ സെക്രട്ടറി മൈക്കിൾ കെ മൈക്കിൾ, റീജണൽ ചെയർമാൻ രഞ്ജിത്ത് കുമാർ, ഇന്റർനാഷണൽ സർവീസ് ഡയറക്ടർ സി വി ഹരിദാസൻ, ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ പ്രിയ ഗോപാൽ, ഡിസ്ട്രിക്ട് സെനറ്റ് മെമ്പർ ജോർജ് ജോസഫ്, ഡിസ്ട്രിക്ട് അസോസിയേറ്റ് സെക്രട്ടറി ജോസഫ്മാത്യു, സിപിഎം ഏറിയ സെക്രട്ടറി എം സി രാഘവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈ വി രാമകൃഷ്ണൻ, മുസ്ലിം ലീഗ് പ്രതിനിധി സലാവുദ്ദീൻ, ഭാരതീയ ജനതാ പാർട്ടി പ്രതിനിധിസഹദേവൻ, സി പി ഐ പ്രതിനിധി സുനിൽകുമാർ,സെമിരി റ്റൻ പാലിയേറ്റീവ് കെയർ പ്രതിനിധി ഫാദർ ബിനു പയ്യാമ്പള്ളി, എസ് ഇ എസ് കോളേജ് മുൻ പ്രിൻസിപ്പൽ Dr. വി പി രാഘവൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ശ്രീകണ്ഠാപുരം യൂണിറ്റ് പ്രസിഡന്റ് ബഷീർ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഗോപി,ദിവാകരൻ മാസ്റ്റർ, ഷാബി ഈപ്പൻ, എബ്രഹാം തോണക്കര, പത്മനാഭൻ മാസ്റ്റർ,ഡെൻസി സിനു, ഈ ആർ പുരു ഷോത്തമൻ എബ്രഹാം, സന്തോഷ് കുമാർ, ത്യാഗരാജൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ശ്രീകണ്ഠാപുരത്തുള്ള സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, സീനിയർ സിറ്റിസൺസ് ഫോറം പ്രതിനിധികൾ,ശ്രീകണ്ഠാപുരം യങ് മൈൻഡ്സ് ക്ലബ് പ്രതിനിധികൾ, ശ്രീകണ്ഠാപുരം നാഷണൽ കോളേജ് പ്രതിനിധി, തളിപ്പറമ്പ് യങ്ങ് മൈൻസ് ക്ലബ്ബ് പ്രതിനിധി, തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും, ശ്രീകണ്ഠാപുരം ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപി നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009