ശ്രീകണ്ഠാപുരം വാർത്തകൾ

മുത്താറിക്കുളം വിശുദ്ധ യൂദാ തദേവൂസ് പള്ളിയിൽ തിരുനാളിന് കൊടിയേറ്റി

Whatsapp Image 2024 10 18 At 18.19.43

തിരുനാളിന് പൈസക്കരി ദേവമാതാ ഫൊറോന അസി.വികാരി മാത്യു ആനിക്കുഴി കാട്ടിൽ കൊടിയേറ്റി. തുടർന്ന് നടന്ന ജപമാല പ്രാർത്ഥനയെ തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ചന്ദനക്കാംപാറ ഇടവക വികാരി ഫാ.ജോസഫ് ചാത്തനാട്ട് കാർമികത്വം വഹിച്ചു

പരസ്യം

പയ്യാവൂർ: മുത്താറിക്കുളം വിശുദ്ധ യൂദാ തദേവൂസ് തീർത്ഥാടന പള്ളിയിൽ പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങളും നൊവേന സമർപ്പണവും 27 വരെ നടക്കും. തിരുനാളിന് പൈസക്കരി ദേവമാതാ ഫൊറോന അസി.വികാരി മാത്യു ആനിക്കുഴി കാട്ടിൽ കൊടിയേറ്റി. തുടർന്ന് നടന്ന ജപമാല പ്രാർത്ഥനയെ തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ചന്ദനക്കാംപാറ ഇടവക വികാരി ഫാ.ജോസഫ് ചാത്തനാട്ട് കാർമികത്വം വഹിച്ചു.. 26 വരെ എല്ലാ ദിവസവും വൈകുന്നേരം 4 ന് ജപമാല പ്രാർത്ഥന, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ.മാത്യു ആനിക്കുഴിക്കാട്ടിൽ, ഫാ.വർഗീസ് കുന്നത്ത്, റവ.ഡോ.ജോസ് മടപ്പാട്ട് എച്ച്ജിഎൻ, ഫാ.തോമസ് വട്ടംകാട്ടേൽ, ഫാ.ഡെന്നീസ് നെല്ലിത്താനത്ത്, ഫാ.ജോർജ് എളൂക്കുന്നേൽ, ഫാ.ജിൻ്റോ കടയിലാൻ ഐഎസ് സിഎച്ച്, ഫാ.നോബിൾ ഓണംകുളം എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 26 ന് വൈകുന്നേരം 7 ന് മുത്താറിക്കുളം പന്തലിലേക്ക് പ്രദക്ഷിണം, പാച്ചോർ നേർച്ച എന്നിവ നടക്കും. പ്രധാന തിരുനാൾ ദിനമായ 27 ന് രാവിലെ 10 ന് ഫാ.വർഗീസ് കളപ്പുരയ്ക്കലിൻ്റെ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന, വചന സന്ദേശം ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം എന്നിവക്ക് ശേഷം ഊട്ട് നേർച്ചയുമുണ്ടായിരിക്കും.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം