മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ കോളജ് യൂണിയൻ ‘സമന്വയ 2024’ മുൻ എൻഎസ്ജി കമാൻഡോ ശൗര്യചക്ര സുബേദാർ പി.വി.മനേഷ് ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: ഉന്നത മൂല്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ രാഷ്ട്രീയ ബോധമല്ല രാഷ്ട്രബോധമാണ് യുവതലമുറയ്ക്ക് വേണ്ടതെന്ന് മുൻ എൻഎസ്ജി കമാൻഡോ ശൗര്യചക്ര സുബേദാർ പി.വി.മനേഷ്. മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ കോളജ് യൂണിയൻ ‘സമന്വയ 2024’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറയിൽ വളർന്നു വരേണ്ടുന്ന ദേശസ്നേഹം വളർത്തിയെടുക്കേണ്ട വലിയൊരുത്തരവാദിത്തമാണ് അധ്യാപക വിദ്യാർത്ഥികളിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ ഫൈൻ ആർട്‌സ് ക്ലബ് പ്രശസ്ത പിന്നണി ഗായിക ഐശ്വര്യ കല്യാണി ഉദ്ഘാടനം ചെയ്തു. ഒപ്പം യൂണിയൻ ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘പികെഎം റിഥംസി’ൻ്റെ ഉദ്ഘാടനവും നിർവഹിച്ചു. യൂണിയൻ ചെയർപേഴ്സൺ അമിൻ മാത്യു അധ്യക്ഷത വഹിച്ചു. കോളജ് പ്രൻസിപ്പൽ ഡോ.എൻ.സി.ജെസി ആമുഖ പ്രഭാഷണം നടത്തി. സ്റ്റാഫ് അഡ്വൈസർ ഡോ.സിനോജ് ജോസഫ്, പിടിഎ പ്രസിഡൻ്റ് ടി.എം.ജോസഫ്, അലുമിനി അസോസിയേഷൻ പ്രസിഡന്റ് നിതിൻ നങ്ങോത്ത്, യൂണിയൻ യുയുസി ഡെനിൽസൺ വിനോയ്, ജനറൽ സെക്രട്ടറി സി.റോഷ്ണ, യൂണിയൻ വൈസ് ചെയർപേഴ്സൺ അനീന ചാക്കോ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009