മടമ്പം മേരിലാൻഡ് ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മടമ്പത്തെ ക്ഷീരകർഷകൻ നെല്ലിക്കാക്കണ്ടത്തിൽ എൻ.എൽ.ലൂക്കയെെ അദ്ദേഹത്തിൻ്റെ ഫാമിലെത്തി ആദരിച്ചപ്പോൾ.
ശ്രീകണ്ഠപുരം : മടമ്പം മേരിലാൻഡ് ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മടമ്പത്തെ ക്ഷീര കർഷകനായ നെല്ലിക്കാക്കണ്ടത്തിൽ എൻ.എൽ.ലൂക്കയുടെ ഫാമിലെത്തി ആദരിച്ചു. വിദ്യാർത്ഥികൾ അദ്ദേഹം വളർത്തുന്ന പശുക്കളെ കാണുകയും അവയുടെ പരിപാലന രീതികൾ, പാൽ ഉത്പാദനം എന്നിവ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. . ക്ഷീര കർഷകൻ എന്ന നിലയിൽ താൻ സംതൃപ്തനാണെന്നും ഈ തൊഴിൽ ലാഭകരമാണെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. വിദേശ ജോലികൾക്കുവേണ്ടി ആളുകൾ നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പരമ്പരാഗത തൊഴിൽ മേഖലയും അതിന്റെ വരുമാന മാർഗത്തെക്കുറിച്ചുളള അറിവും വിദ്യാർത്ഥികൾക്ക് വ്യത്യസ്ത അനുഭവമായി. സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ നമിതയോടൊപ്പം സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകരായ ജോസ് മോൻ മാത്യു, സിറിൽ സിറിയക്, ഷീബ തോമസ്, മിനിമോൾ ജോസഫ്, വിപിൻദാസ് എന്നിവരാണ് നേതൃത്വം നൽകിയത്. ക്ഷീര കർഷകനെ പൊന്നാടയണിയിച്ച് ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഈ യാത്ര മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന വിദ്യാർത്ഥികളുടെ വിലയിരുത്തൽ ഇത്തരം പുതിയ പരിപാടികൾ നടപ്പാക്കാൻ അധ്യാപകർക്ക് പ്രചോദനമായിട്ടുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009