പിലാത്തറയിലെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിച്ചു വരുന്ന മദ്യവില്പനശാല അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് മദ്യനിരോധനസമിതി പയ്യന്നൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിലാത്തറ ബസ് സ്റ്റാൻഡിൽ നടത്തിയ ധർണയും പ്രതിഷേധമാർച്ചും മദ്യനിരോധന സമിതി കണ്ണൂർ ജില്ലാപ്രസിഡൻ്റ് ഐ.സി.മേരി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു
പിലാത്തറ: ജനവാസകേന്ദ്രത്തിൽ പ്രവൃത്തിച്ചു വരുന്ന മദ്യവില്പനശാല അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി പയ്യന്നൂർ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിലാത്തറ ബസ് സ്റ്റാൻഡിൽ ധർണയും മദ്യവില്പനശാലയിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഐ.സി.മേരി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ജി.വർഗീസ് അധ്യക്ഷത വഹിച്ചു. പിലാത്തറ ഫൊറോന വികാരി ഫാ.ബെന്നി മണപ്പട്ട് അനുഗ്രഹ പ്രഭാഷണവും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് മാത്യു വെളിയത്ത് മുഖ്യപ്രഭാഷണവും നടത്തി. പരിസ്ഥിതി പ്രവർത്തകൻ മധു കക്കാട്, പ്രസന്ന ലോഹിതാക്ഷൻ, വി.വി.സതി, കുഞ്ഞമ്മ തോമസ്, വി.ജെ.മാത്യു, ഒ.വി.തോമസ്, സൗമി ഇസബൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009