അനധികൃതമായി കോഴ കൊടുത്താണ് എൻ ഒ സി വാങ്ങിയത് എന്ന് ഉടമ തന്നെ സമ്മതിച്ച സ്ഥിതിക്ക് പമ്പിന്റെ എൻ ഒസി റദ്ദ് ചെയ്യണമെന്ന് കേരള കോൺഗ്രസ്സ് ഡെമോക്രാറ്റിക്ക് കണ്ണൂർ ജില്ലാ കമ്മിറ്റി ബന്ധപ്പെട്ട വരോട് ആവശ്യപ്പെട്ടു.
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ നിടുവാലൂർ ചേരംക്കുന്നിൽ തുടങ്ങാൻ പോകുന്ന വിവാദമായ പെട്രോൾ പമ്പിന് അനധികൃതമായി കോഴ കൊടുത്താണ് എൻ ഒ സി വാങ്ങിയത് എന്ന് ഉടമ തന്നെ സമ്മതിച്ച സ്ഥിതിക്ക് പമ്പിന്റെ എൻ ഒസി റദ്ദ് ചെയ്യണമെന്ന് കേരള കോൺഗ്രസ്സ് ഡെമോക്രാറ്റിക്ക് കണ്ണൂർ ജില്ലാ കമ്മിറ്റി ബന്ധപ്പെട്ട വരോട് ആവശ്യപ്പെട്ടു. മാത്രമല്ല ഉടമ സർക്കാർ ജീവനക്കാരനാണ്. ഗവൺമെന്റ് ജീവനക്കാർക്ക്പെട്രോള്‍ പമ്പ് നടത്താനാവില്ല , പമ്പ് ഉടമയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി എന്താണ് ബന്ധം, നാല് തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ പോയി കണ്ടു എന്ന് ഉടമ തന്നെ പറയുന്നു, സി പി എം നേതാവായ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റിനെയോ ബന്ധുവായ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെയോ കാണാതെ പി പി ദിവ്യയെ പല തവണ കണ്ടതിൽ ദുരൂഹതയുണ്ടെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനാണ് പമ്പുടമ. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ എങ്ങനെ പെട്രോള്‍ പമ്പ് തുടങ്ങും എന്ന ചോദ്യവും ഉയരുന്നു.സര്‍ക്കാര്‍ ജീവനക്കാര്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നത് സര്‍വീസ് റൂള്‍സിന് എതിരാണ് . കൈക്കൂലി നല്‍കുന്നതും കുറ്റകരമാമൈന്നിരിക്കെ പമ്പ് ഉടമയ്ക്കെതിരെ കേസ് എടുക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫൽഗുനൻ മേലേടത്ത് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ജോസ് , സണ്ണി നീണ്ടൂർ , ജയപ്രകാശ് കാവുംമ്പായി, പി ജെ ജോസഫ് , തോമസ് പി ജെ, മാത്യു പി ടി , കെ ജി കാർത്തികേയൻ, സിജോയ് ചക്കാല മുറി, രാജപ്പൻ എ കെ , രാജു തോമസ്, സന്തോഷ് കീഴ്പ്പള്ളി, കെ പ്രമോദ്, മാർട്ടിൻ , ജേക്കബ് പെരിങ്ങോം . അഭിലാഷ് എന്നിവർ പ്രസംഗിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009