കർഷകന് നഷ്ടം നൽകാൻ തയ്യാറാകാത്ത ഓറിയൻ്റൽ ഇൻഷുൻസ് കമ്പനി പയ്യാവൂർ പൈസക്കരിയിലുള്ള ചാമോലിക്കൽ ആഗസ്തിക്ക് നഷ്ടപരിഹാരവും കോടതിച്ചെലവുമുൾപ്പെടെ 54000 രൂപ നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ കോടതി വിധിച്ചു
പയ്യാവൂർ: അൻപതിനായിരം രൂപക്ക് പശുവിനെ ഇൻഷ്വർ ചെയ്ത ശേഷം ആറ് മാസം കഴിഞ്ഞപ്പോൾ അകിടുവീക്കം വന്ന് പശുവിൻ്റെ കറവ പൂർണമായി ഇല്ലാതാവുകയും പയ്യാവൂർ ഗവ.വെറ്ററിനറി ഡോക്ടർ രോഗം ഒരിക്കലും മാറില്ലന്നും 35000 രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ട് കൊടുക്കുകയും ചെയ്തിട്ടും കർഷകന് നഷ്ടം നൽകാൻ തയ്യാറാകാത്ത ഓറിയൻ്റൽ ഇൻഷുൻസ് കമ്പനി പയ്യാവൂർ പൈസക്കരിയിലുള്ള ചാമോലിക്കൽ ആഗസ്തിക്ക് നഷ്ടപരിഹാരവും കോടതിച്ചെലവുമുൾപ്പെടെ 54000 രൂപ നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ കോടതി വിധിച്ചു. CC 205/20 ആയി ആഗസ്തി നൽകിയ ഹർജിയിൽ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി നടത്തിയ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞു കൊണ്ടാണ് രവി സുഷ പ്രസിഡൻ്റും, മോളിക്കുട്ടി മാത്യു, കെ.പി.സജീഷ് എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്. ഒരു മാസത്തിനുള്ളിൽ ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും നൽകുന്നതിൽ വീഴ്ചയുണ്ടായാൽ തുടർന്ന് ഒമ്പത് ശതമാനം പലിശയും ചേർത്ത് നൽകണമെന്നും കോടതി വിധിച്ചു. ഹർജിക്കാരനു വേണ്ടി അഡ്വ. ബിനോയ് തോമസാണ് ഹാജരായത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009