ചെമ്പന്തൊട്ടി നായനാർ മലയിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം സ്ഥിരമായി നിർത്തലാക്കും വരെ സമരം തുടരുമെന്ന് ചെമ്പന്തൊട്ടി സെന്റ് ജോർജ് പാരീഷ് ഹാളിൽ ചേർന്ന ജനകീയ സമര സമിതിയുടെ പൊതുയോഗം തീരുമാനിച്ചു.
പയ്യാവൂർ: സജീവ് ജോസഫ് എംഎൽഎ സബ്മിഷനിലൂടെ പ്രശ്നം നിയമസഭയിൽ ഉന്നയിച്ച് ഈ ക്വാറിയുടെ പ്രവർത്തനം പൂർണമായി നിരോധിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തോളം കുടുംബങ്ങളുടെ സുരക്ഷക്ക് വേണ്ടി നിയമസഭയിൽ ശക്തമായി ആവശ്യപ്പെട്ട എംഎൽഎയെ ജനകീയ സമിതി പൊതുയോഗം പ്രത്യേകം അഭിനന്ദിച്ചു. പ്രഗത്ഭരായ വ്യക്തികളെ ചെമ്പന്തൊട്ടിയിലെത്തിച്ച് വമ്പിച്ച ബഹുജന പങ്കാളിത്തത്തോടെ ക്വാറിക്കെതിരെ ഉടൻതന്നെ പ്രതിഷേധ മഹാസമ്മേളനം നടത്താനും യോഗത്തിൽ തീരുമാനമായി. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരിയും ജനകീയ സമരസമിതിയുടെ മുഖ്യ രക്ഷാധികാരിയുമായ ഫാ.ആന്റണി മഞ്ഞളാംകുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ വർഗീസ് വയലാമണ്ണിൽ, കൺവീനർ കെ.എം.ഷംസീർ, വൈസ് ചെയർമാൻ ഷിനോ പാറയ്ക്കൽ, ജോയ് നെയ്മണ്ണിൽ, വിനോദ് പുത്തൻപുരയ്ക്കൽ, തോമസ് കുര്യൻ, എം.വി.സജി, ജോസ് മാളക്കാരൻ, കെ.എ.സേവ്യർ, അപ്പച്ചൻ നെടിയകാലായിൽ, ഫിലോമിന കാര്യമറ്റം, ജോസ് പാറയ്ക്കൽ, ജെഫി കാക്കല്ലിൽ, മോളി ചാലുങ്കൽ, ലിനീഷ് മൂഴിയ്ക്കൽ, എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009