നെല്ലിക്കുറ്റിയിൽ സീയോൺ ബൈബിൾ കൺവൻഷൻ 17 ന് ആരംഭിക്കും, നെല്ലിക്കുറ്റി സിയോൺ ധ്യാനകേന്ദ്രത്തിന്‍റെ ഇരുപത്തിനാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സീയോൻ ബൈബിൾ കൺവൻഷന്റെ കൊടിയേറ്റ് കർമം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ.മാത്യു ഓലിയ്ക്കൽ നിർവഹിച്ചു
നെല്ലിക്കുറ്റിയിൽ സീയോൺ ബൈബിൾ കൺവൻഷൻ 17 ന് ആരംഭിക്കും പയ്യാവൂർ: നെല്ലിക്കുറ്റി സിയോൺ ധ്യാനകേന്ദ്രത്തിന്‍റെ ഇരുപത്തിനാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സീയോൻ ബൈബിൾ കൺവൻഷന്റെ കൊടിയേറ്റ് കർമം നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ.മാത്യു ഓലിയ്ക്കൽ നിർവഹിച്ചു. 17, 18, 19 തീയതികളിൽ നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ബൈബിൾ കൺവൻഷന് പ്രമുഖ വചന പ്രഘോഷകരായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ ആൻഡ് ടീം നേതൃത്വം നൽകും. ദിവ്യകാരുണ്യ വർഷാചരണത്തോടനുബന്ധിച്ചുള്ള ബൈബിൾ കൺവൻഷന് ഏറെ പ്രാധാന്യമുള്ളതിനാൽ കുടിയേറ്റ മേഖലയിലെ വിവിധ ഫൊറോനകളിൽ നിന്നായി ആയിരക്കണക്കിനാളുകൾ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ആയിരിക്കും കൺവൻഷൻ നടക്കുക. മലയോരത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന വാഹനങ്ങളുടെ പാർക്കിംഗിനായി നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൻ്റെയും സെന്റ് അഗസ്റ്റിൻസ് ഓഡിറ്റോറിയത്തിൻ്റെയും പരിസരങ്ങൾ സജ്ജമായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കൊടിയേറ്റ് ചടങ്ങിൽ എംഎസ്എംഐ പ്രൊവിൻഷ്യൽ സിസ്റ്റർ ലൂസി, സിയോൺ ധ്യാനകേന്ദ്രം ഡയറക്ടർ സിസ്റ്റർ ജോമേരി, മദർ സിസ്റ്റർ ജിൻസി എംഎസ്എംഐ, സിസ്റ്റർ മരിയറ്റ്, സിസ്റ്റർ ഷൈജി എംഎസ്എംഐ, ഇടവക കോ ഓർഡിനേറ്റർ ജോസ് അഗസ്റ്റിൻ പള്ളിപ്പറമ്പിൽ, മാത്യു ആലിങ്കൽ. റോബി ഇലവുങ്കൽ, ടോമി കൊച്ചുചെറുനിലത്ത്, സാജു ചുണ്ടയിൽ, ബിജു തയ്യിൽ, ടോമി ആനിക്കൂട്ടം, സജി കാക്കനാട്ട് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009