അനുമതിക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നൽകണമെന്നും പൊളിച്ചശേഷം എ.എം.വി.ഐ പരിശോധിച്ച് മുൻ പിഴയടക്കമുള്ളവ അടച്ചുതീർത്ത് ആർ.സി റദ്ദാക്കി എന്ന് ഉറപ്പാക്കണമെന്നുമാണ് നിർദേശം.
തിരുവനന്തപുരം : പൊളിക്കാനായി കൈമാറുകയും എന്നാൽ, ആർ.സി റദ്ദാക്കാത്തതുമായ സാഹചര്യം കൂടുന്നതിനാലാണ് വകുപ്പ് സാമൂഹിക മാധ്യമത്തിലൂടെയുൾപ്പെടെ ബോധവത്കരണം നടത്തുന്നത്. പൊളിക്കാൻ നൽകുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണിത്. വാഹനം പഴക്കം മൂലവും അപകടത്തിൽപ്പെട്ടും ഉപയോഗശൂന്യമാകുമ്പോൾ പൊളിക്കാറുണ്ട്. ആർ.സി റദ്ദാക്കാതെ പൊളിക്കാനായി വാഹനം കൈമാറുമ്പോൾ വാഹനത്തിന്റെ രേഖകൾ നിലനിൽക്കും. വാഹനം പൊളിക്കാതെ തകരാറുകൾ പരിഹരിച്ച് പുനരുപയോഗിക്കപ്പെട്ടേക്കാം. ഇത്തരം വാഹനം കച്ചവടം ചെയ്യപ്പെടുകയും മോഷണ മുൾപ്പെടെയു ങ്ങൾക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് പിടിക്കപ്പെടുമ്പോൾ ആർ.സി റദ്ദാക്കാത്തതു മൂലം വാഹനയുടമ ഈ കുറ്റകൃത്യത്തിൽ കുടുങ്ങുന്ന സ്ഥിതിവരും. പൊളിച്ച വാഹനത്തിന്റെ എൻജിനോ ഷാസിയോ മറ്റൊരുവാഹനത്തിൽ ഘടിപ്പിച്ചും ഉപയോഗപ്പെട്ടേക്കാം. പിടിക്കപ്പെട്ടാൽ എൻജിൻ, ഷാസി നമ്പർ മുഖാന്തരവും ഉടമയ്ക്കെതിരേ നടപടി വന്നേക്കാം. കുറ്റകൃത്യങ്ങൾക്കല്ലാതെ നിരീക്ഷണ ക്യാമറകളിലെ നിയമലംഘനങ്ങൾക്കുള്ള പിഴയായും സന്ദേശങ്ങളെത്താനിടയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് പൊളിക്കുന്നതിനായി അടുത്തുള്ള മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ അപേക്ഷ നൽകണമെന്ന് നിർദേശമുള്ളത്. പൊളിച്ച ശേഷവും പരിശോധനയ്ക്ക് വിധേയമാക്കി പരിവാഹനിലുൾപ്പെടെ ആർ.സി റദ്ദായെന്ന് ഉറപ്പാക്കണമെന്നും അധികൃതർ പറയുന്നു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009