മടമ്പം ഫൊറോന വികാരി ഫാ.സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: ചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജിയൻ കലാ മത്സരങ്ങൾ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. മടമ്പം ഫൊറോന വികാരി ഫാ.സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു. മടമ്പം, രാജപുരം, പെരിക്കല്ലൂർ, ചങ്ങലേരി എന്നീ നാല് ഫൊറോനകളിൽ നിന്നായി ഇരുനൂറ്റമ്പതോളം പേർ മാറ്റുരച്ച മത്സരങ്ങളിൽ മടമ്പം മേഖല ഒന്നാം സ്ഥാനവും രാജപുരം മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശാഖ തലത്തിൽ മടമ്പം ശാഖ ഒന്നാം സ്ഥാനവും ചുള്ളിക്കര ശാഖ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം മടമ്പം മേഖല ഡയറക് ടർ ഫാ.ബിബിൻ അഞ്ചെമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കണ്ണൂർ റീജിയൻ ഡയറക്ടർ ഫാ.സിബിൻ കൂട്ടക്കല്ലിങ്കൽ, സിസ്റ്റർ തെരേസ, ബിനീത് വിൻസൺ, അലക്സ് ജോസ്, സോനു ജോസഫ് എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009