തലശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ.ആന്റണി മുതുകുന്നേൽ അതിരൂപത കലോത്സവം ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: മാതൃവേദി തലശേരി അതിരൂപത കലോത്സവത്തിൽ പൈസക്കരി മേഖല ജേതാക്കളായി. ചെമ്പേരി നിർമല സ്കൂളിൽ നടന്ന കല, സാഹിത്യ മത്സരങ്ങളിൽ 107 പോയിന്റുകൾ നേടി പൈസക്കരി മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 99 പോയിന്റുകളോടെ ചെമ്പേരി മേഖലക്കാണ് രണ്ടാം സ്ഥാനം. 89 പോയിന്റുകൾ നേടിയ വായാട്ട്പറമ്പ് മേഖല മൂന്നാം സ്ഥാനത്തിനും അർഹരായി. യൂണിറ്റ് വിഭാഗത്തിൽ പൈസക്കരി, കണ്ണൂർ, കരുവഞ്ചാൽ യൂണിറ്റുകൾ യഥാക്രമം 57, 50, 43 പോയിന്റുകളോടെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. . അതിരൂപത ഡയറക്ടർ ഫാ.ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിൻഡെ സിഎച്ച്എഫ്, ബ്രദർ നിഖിൽ,അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടം, മറ്റ് ഭാരവാഹികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി. സമാപന ചടങ്ങിൽ മോൺ.ആന്റണി മുതുകുന്നേൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009