തലശേരി അതിരുപത കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പത്രപ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ആദരിച്ചു.
പൈസക്കരി: ദീർഘകാലമായി മാധ്യമ രംഗത്ത് പ്രവർത്തിച്ചുവരുന്ന മലയോര മേഖലയിലെ മുതിർന്ന പത്രപ്രവർത്തകനും കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) ഇരിട്ടി മേഖല പ്രസിഡന്റുമായ തോമസ് അയ്യങ്കാനാലിനെ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് നേതൃസമ്മേളനത്തിലാണ് ആദരിച്ചത്. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് എന്നിവർ ചേർന്ന് തോമസ് അയ്യങ്കാനാലിനെ പൊന്നാടയണിയിച്ചു. ജനോപകാരപ്രദമായ വാർത്തകൾ സത്യസന്ധമായും കൃത്യ സമയത്തും റിപ്പോർട്ട് ചെയ്യാൻ തോമസ് അയ്യങ്കാനാൽ കാണിക്കുന്ന ആർജവത്വം മാധ്യമ പ്രവർത്തകർക്ക് മാതൃകയാണെന്ന് റവ.ഡോ.ഫിലിപ്പ് കവിയിൽ പറഞ്ഞു. കർഷകർക്കും സാധാരക്കാർക്കും വേണ്ടി തുടർന്നും അദ്ദേഹം തന്റെ തൂലിക ചലിപ്പിക്കട്ടെയെന്നും ഡോ. കവിയിൽ ആശംസിച്ചു. അതിരുപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. അതിരുപത ഭാരവാഹികളായ ജിമ്മി ആയിത്തമറ്റം, ബേബി നെട്ടനാനി, ഷിനോ പാറയ്ക്കൽ, ഷീജ കാറുകുളം, ഐ.സി.മേരി, ബെന്നി പുതിയാമ്പുറം, സിജോ കണ്ണേഴത്ത്, ബെന്നിച്ചൻ മഠത്തിനകം, ടോമി കണിയാങ്കൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009