ശ്രീകണ്ഠാപുരം വാർത്തകൾ

കൊട്ടിയൂരിൽ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

1728719182058362 0

16 പേർക്ക് പരിക്കേറ്റു.ഇന്ന് 11.30 ഓടെയാണ് അപകടം നടന്നത്.

പരസ്യം

കൊട്ടിയൂർ :തിരുനെല്ലിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പുത്തൻപുര എന്ന സ്വകാര്യ ബസ്സും കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സുമാണ് നീണ്ടുനോക്കി മുസ്‌ളിം പള്ളിക്ക് സമീപത്ത് വെച്ച് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡരികിലെ കരിമ്പിൽ ബീരാന്റെ മതിലും തകർത്താണ് നിന്നത്.ടൂറിസ്റ്റ് ബസ്സിൽ നിറയെ ആളുണ്ടായിരുന്നെങ്കിലും സ്വകാര്യ ബസ്സിൽ ആളുകൾ കുറവായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ സ്വകാര്യ ബസ്സിലെ ഡ്രൈവർ പേരിയ ആലാറ്റിൻ സ്വദേശി സായന്ത് (29) ന് കൈയ്ക്കും തലയ്ക്കും പരിക്കേറ്റു.ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരായ ധർമ്മടം സ്വദേശികളായ ഷീന(52),ഷംന(49),സ്വകാര്യ ബസ്സിലെ യാത്രക്കാരായ പുൽപ്പള്ളി സ്വദേശിനി പുഷ്പ(42),പേരിയ സ്വദേശിനി ഗിരിജ(44)ഭർത്താവ് സുരേഷ്(48),സാറാമ്മ(78),ഷേർലി(53),ഷിബില(53),ധന്യ(25),വെള്ള (58),മിനി(36),അഷറഫ്(48),ഇസ്മയിൽ(58),അക്ഷയ്,വിപിൻകുമാർ(40)എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ സ്വകാര്യ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.കേളകം പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട ബസ്സുകൾ സ്ഥലത്ത് നിന്നും നീക്കം ചെയ്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം