തലശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ.ആന്റണി മുതുകുന്നേൽ കലോത്സവം ഉദ്ഘാടനം ചെയ്യും.
പയ്യാവൂർ: തലശേരി അതിരൂപത 2024 ദിവ്യകാരുണ്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ദിവ്യകാരുണ്യത്തിന്റെ അപദാനങ്ങൾ വ്യത്യസ്തങ്ങളായ കലാരൂപങ്ങളിലൂടെ അവതരിപ്പിക്കാനായി അതിരൂപതയിലെ അമ്മമാർ ചെമ്പേരിയിൽ ഒത്തുചേരുന്നു. തലശേരി അതിരൂപതാ പരിധിയിലെ 19 ഫൊറോനകളിൽ നടത്തിയ ദിവ്യകാരുണ്യ കേന്ദ്രീകൃതമായ കലാ മത്സരങ്ങളിൽ വിജയികളായ മുന്നൂറോളം പ്രതിഭാധനരായ അമ്മമാർ ചെമ്പേരിയിൽ നടക്കുന്ന അതിരൂപതാതല മത്സരങ്ങളിൽ മാറ്റുരയ്ക്കും. ‘ഫെസ്ത എവുക്കരിസ്തിക്ക- 2024’ എന്ന ദിവ്യകാരുണ്യ കലോത്സവം നാളെ (12/10/24) രാവിലെ 9.30 ന് ചെമ്പേരി നിർമല യുപി സ്കൂൾ അങ്കണത്തിൽ ആരംഭിക്കും. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ.ജോബി കോവാട്ട്, ആനിമേറ്റർ സിസ്റ്റർ ലിൻഡ സിഎച്ച്എഫ്, റീജൻസി ബ്രദർ നിഖിൽ, സീറോ മലബാർ മാതൃവേദി തലശേരി അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടം ഉൾപ്പെടെയുള്ള അതിരൂപതാ ഭാരവാഹികൾ നേതൃത്വം നൽകും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന മേഖലകൾക്കും യൂണിറ്റുകൾക്കും എവർ റോളിംഗ് ട്രോഫികൾ സമ്മാനിക്കും. വിജയികളാകുന്ന മുഴുവൻ കലാപ്രതിഭകൾക്കും മെമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്യും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009