പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കായികമേളയിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.
പയ്യാവൂർ: അത് ലറ്റിക്സ് മത്സരങ്ങളിൽ 192 പോയിൻ്റുകൾ നേടിയാണ് ചെമ്പേരി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. 178 പോയിന്റുകളോടെ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ റണ്ണേഴ്സ് അപ്പ് ആയി. 102 പോയിന്റുകൾ നേടിയ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിനാണ് മൂന്നാം സ്ഥാനം. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൈസക്കരി ദേവമാതാസ്കൂൾ മാനേജർ ഫാ.നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്, സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഷാരോൺ പി.പ്രഭാകർ, ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് സോജൻ നെട്ടനാനിയ്ക്കൽ,യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജി ഐപ്പൻപറമ്പിൽ, ദേവമാതാ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.ഡി.സണ്ണി, ഹൈസ്കൂൾ മുഖ്യാധ്യാപകൻ സി.എ.ജോസഫ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ട്രോഫികൾ സമ്മാനിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009