മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ അന്താരാഷ്ട്ര ബഹിരാകാശ വാരം ആചരിച്ചു.
പയ്യാവൂർ: അസ്ട്രാലിസ് എന്ന പേരിൽ ആരംഭിച്ച വാരാചരണം കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി.ജെസി ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ സയൻസ് വിഭാഗം അസിസ്റ്റൻ്റ് പ്രഫസർ ഡോ.പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി കോളജ്, സ്കൂൾ തലങ്ങളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു. ബഹിരാകാശ നേട്ടങ്ങൾ, ഇന്ത്യൻ ബഹിരാകാശ മിഷനുകൾ, ബഹിരാകാശ പഠനത്തിലെ നൂതന ആശയങ്ങളും ഭാവി സാധ്യതകളും എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ‘എക്സ്പ്ലോറിങ് ദി ഫ്രോണ്ടിയേഴ്‌സ് ഓഫ് സ്പേസ് ‘ എന്ന പേരിൽ ഡോക്യുമെന്ററി പ്രദർശനവും നടന്നു. സ്കൂൾ വിദ്യാർത്ഥികൾക്കായി ‘ഞാനുമൊരു ബഹിരാകാശ സഞ്ചാരി ആയിരുന്നെങ്കിൽ’ ‘എന്ന വിഷയത്തെ ആസ്പദമാക്കി സർഗാത്മക രചനാ മത്സരവും സർട്ടിഫിക്കറ്റ് വിതരണവും കോളജ് തലത്തിൽ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചു. മുഖ്യാതിഥിയായ ആന്തൂർ എഎൽപി സ്കൂൾ റിട്ട. മുഖ്യാധ്യാപകൻ ഇ.നാരായണനെ ആദരിച്ചു. ‘താരഗണം’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണവും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009