ശ്രീകണ്ഠാപുരം വാർത്തകൾ

മണിക്കടവും നെല്ലിക്കുറ്റിയും ഉപജില്ലാ നീന്തൽ വിജയികൾ

Whatsapp Image 2024 10 06 At 18.57.52

ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ നീന്തൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ടീമിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം.  

പരസ്യം

പയ്യാവൂർ: നെല്ലിക്കുറ്റിയിലെ എരുവേശി പഞ്ചായത്ത് സ്വിമ്മിംഗ് പൂളിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 156 പോയിന്റുകൾ നേടിയ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 110 പോയിന്റുകളോടെ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ ടീം ഫസ്റ്റ് റണ്ണറപ്പായി. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിന് മൂന്നാം സ്ഥാനവും നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിന്  നാലാം സ്ഥാനവും ലഭിച്ചു. സമാപന സമ്മേളനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ  ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ഉപജില്ല സ്പോർട്സ് സെക്രട്ടറി ഷാരോൺ പ്രഭാകർ അധ്യക്ഷത വഹിച്ചു. നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, കായികാധ്യാപകൻ കെ.ജെ.തോമസ്, ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, എന്നിവർ പ്രസംഗിച്ചു. വിജയികളായവർ ട്രോഫികൾ ഏറ്റുവാങ്ങി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm