ഏരുവേശി ഗവ.യുപി സ്കൂളിൽ വിദ്യാർത്ഥികളുടെ പഠനഭാഗമായി സംഘടിപ്പിച്ച ‘വേര്മാച്ചി’ കാർഷിക സാംസ്കാരിക പ്രദർശനത്തിൽ കാണികൾക്ക് വിസ്മയം പകർന്ന പഴയകാല ഉപകരണങ്ങളിലൊന്നായ ‘തിരിപ്പമ്മി’ എന്നും അറിയപ്പെട്ടിരുന്ന തിരികല്ല് പ്രവർത്തിപ്പിച്ചപ്പോൾ.
പയ്യാവൂർ: ഏരുവേശി ഗവ.യുപി സ്കൂളിൽ ‘വേര്മാച്ചി’ എന്ന പേരിൽ കാർഷിക സാംസ്കാരിക പ്രദർശനം നടന്നു. വിദ്യാർത്ഥികൾക്ക് വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യമുള്ള സാംസ്കാരിക ശേഷിപ്പുകൾ കണ്ടറിയാൻ അവസരമൊരുക്കിയാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രദേശത്തെ പലയിടങ്ങളിൽ നിന്നായി സ്കൂളിലെത്തിച്ച കുട്ടിപ്പത്തായം, പാത്തിമരി, തിരിപ്പമ്മി, വെള്ളിക്കോൽ, ഉരൽ, ഉലക്ക, പറ, ഇടങ്ങഴി, തൊട്ടിൽ, കോളാമ്പി, ഭസ്മക്കൊട്ട, റാന്തൽ, ആമാടപ്പെട്ടി, വെറ്റിലച്ചെല്ലം, വാൽക്കണ്ണാടി, പെട്രോമാക്സ്, വലിയ മന്ത്, വലിയ തൈരു കുടം, ചീനഭരണി എന്നിവയടക്കം ഇന്നത്തെ വിദ്യാർത്ഥികളിൽ ഏറെപ്പേർക്കും കാണാനോ കേൾക്കാനോ സാധിച്ചിട്ടില്ലാത്ത ഇരുനൂറിൽ പരം പഴയ കാല ഉപകരണങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിരുന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി പ്രദർശനം ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.വി.കമലാക്ഷി അധ്യക്ഷത വഹിച്ചു. താളിയോലയിൽ നാരായം ഉപയോഗിച്ചെഴുതിയ കൃഷ്ണഗാഥ പ്രദർശിപ്പിച്ചു കൊണ്ടാണ് സ്കൂൾ മുഖ്യാധ്യാപകൻ ടി.എം.രാമചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തിയത്. കെ.ശിവൻ , സൗമ്യ സജീവൻ, വി.പി.വിപിന, ഷീനാമ്മ മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.എം.സരസ്വതി എന്നിവർ പ്രസംഗിച്ചു. നടുവിൽ, കാവുമ്പായി, ചേടിച്ചേരി എന്നിവിടങ്ങളിലെ പഴയ നാലുകെട്ട് തറവാടുകളിൽ നിന്നാണ് പഴമയുടെ പ്രതിരൂപങ്ങളായ നിരവധി ഉപകരണങ്ങൾ അധ്യാപകർ ശേഖരിച്ചത്. ചിലതൊക്കെ പൂപ്പറമ്പിലെ പൗരാണിക കുടുംബങ്ങളിൽ നിന്നും ലഭിച്ചിരുന്നു. അധ്യാപകരായ പി.അനിതകുമാരി, പി.പി.ശ്രീജ, ഇ.കെ.പ്രസീത, കെ.സി.പ്രവീൺ, സി.കെ.സെറീന, സയന, സിന്ധു എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും നാട്ടുകാർക്കും വ്യത്യസ്ത അനുഭവം സമ്മാനിച്ചാണ് ‘വേര്മാച്ചി’ കാർഷിക സാംസ്കാരിക പ്രദർശനം സമാപിച്ചത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009