ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തിൽ വിജയികളായവർ ട്രോഫികളുമായി വൈഎംസിഎ ഭാരവാഹികളാേടൊപ്പം.
പയ്യാവൂർ: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജെയ്സൺ കുഴിമുള്ളിൽ സ്മാരക ജില്ലാതല പ്രസംഗ മത്സരം ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്നു. മഹാത്മ ഗാന്ധിയുടെ ‘എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം’ എന്ന വിഷയത്തിൽ കണ്ണൂർ ജില്ലയിലെ എയ്ഡഡ് അൺഎയ്ഡഡ് മേഖലയിലുള്ള യുപി സ്കൂൾ വിദ്യാർത്ഥികൾക്കായിരുന്നു മത്സരം. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ പൈസക്കരി സെൻ്റ് മേരിസ് യുപി സ്കൂൾ വിദ്യാർത്ഥിനി ആൻ തെരേസ തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂവൽ ജോസ് (ചെമ്പേരി നിർമല യുപി സ്കൂൾ) ഒലീവിയ എത്സ ബിനു (ഉളിക്കൽ വയക്കര യുപി സ്കൂൾ) എന്നിവർ യാഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ അഡ്വ.വി.ജെ.ഷാജിമോൻ, റോബി ഇലവുങ്കൽ, ചെമ്പേരി നിർമല ഹൈസ്കൂൾ അധ്യാപിക ലിജി ജോമി മുതുകുന്നേൽ എന്നിവരാണ് മത്സര പരിപാടികൾക്ക് നേതൃത്വം നൽകിയത്. ചെമ്പേരി വൈഎംസിഎ വൈസ് പ്രസിഡന്റ് ഷീൻ വേലിക്കകത്തിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ഗാന്ധി അനുസ്മരണ സന്ദേശം നൽകിയ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കാരാമയിൽ വിജയികൾക്ക് കാഷ് അവാർഡ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും വൈഎംസിഎ ട്രഷററുമായ സന്ദീപ് അലക്സ് കടൂക്കുന്നേൽ, ജോഷി കുന്നത്ത്, ജോസ് മേമടം, സെക്രട്ടറി ആന്റണി മായയിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009