‘കരുത്തായി കരുതലായി കാലത്തിനൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോന കൺവൻഷനും തലശേരി അതിരൂപത നേതൃ സമ്മേളനവും 11 ന് രാവിലെ 9 മുതൽ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.
പയ്യാവൂർ: ‘കരുത്തായി കരുതലായി കാലത്തിനൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോന കൺവൻഷനും തലശേരി അതിരൂപത നേതൃ സമ്മേളനവും 11 ന് രാവിലെ 9 മുതൽ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് രജിസ്ട്രേഷൻ, പതാക ഉയർത്തൽ എന്നിവയെ തുടർന്ന് തലശേരി അതിരൂപത ചാൻസലർ റവ.ഡോ.ബിജു മുട്ടത്ത്കുന്നേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോന പ്രസിഡൻ്റ് ബെന്നി ജോൺ ചേരിയ്ക്കത്തടം അധ്യക്ഷത വഹിക്കും. ഫൊറോന ഡയറക്ടർ ഫാ.ജെയ്സൺ വാഴകാട്ട് ആമുഖപ്രഭാഷണവും പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം അനുഗ്രഹ പ്രഭാഷണവും നടത്തും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, അതിരൂപത ഫിനാൻസ് ഓഫീസർ റവ.ഡോ.ജോസഫ് കാക്കരമറ്റം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് അതിരൂപത നേതൃസമ്മേളനം നടക്കുക. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009