ചമതച്ചാലിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ പുതിയ ഓഫീസ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: മലബാർ കുടിയേറ്റ കാലം മുതൽ ചമതച്ചാൽ പ്രദേശവാസികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമാണെന്നും പാർട്ടി പ്രതിസന്ധികൾ നേരിട്ടപ്പോഴൊക്കെ പാർട്ടിക്കൊപ്പം അടിയുറച്ച് നിന്നവരാണ് ചമതച്ചാലിലെ കോൺഗ്രസുകാരെന്നതിൽ അഭിമാനമുണ്ടെന്നും എംഎൽഎ പറഞ്ഞു. കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് സൈമൺ പെരുവക്കുന്നേൽ അധ്യക്ഷതവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ എം.പി.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ മുഖ്യാതിഥിയായിരുന്നു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർമാരായ ജിത്തു തോമസ്, സിജി ഒഴാങ്കൽ, നേതാക്കളായ ടോമി കീഴങ്ങാട്ട്, ജോർജ് ചാഴൂശേരി, തോമസ് മുപ്രാപ്പള്ളിയിൽ, മാത്യു ആനിമൂട്ടിൽ, മത്തച്ചൻ നിരപ്പേൽ, ബേബി കല്ലിടുക്കിൽ, ജിനീഷ് പാറയിൽ, ബിജു നിരപ്പേൽ, സ്റ്റീഫൻ പെരുവക്കുന്നേൽ, കുഞ്ഞുമോൻ പനന്താനത്ത്, ജിനീഷ് പണിക്കാപറമ്പിൽ, മെജോ ജോയ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009