ശ്രീകണ്ഠാപുരം വാർത്തകൾ

മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾക്ക് പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

Whatsapp Image 2024 10 03 At 21.29.17

പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പ്രസിഡൻ്റ് സാജു സേവ്യർ ബെയിലിംഗ് മെഷീൻ്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കുന്നു.

പരസ്യം

പയ്യാവൂർ: മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾക്ക് പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സാജു സേവ്യർ  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. വിഇഒ ഷെഫീഖ് ആമുഖ പ്രഭാഷണം നടത്തി. ബെയിലിംഗ് മെഷീൻ സ്വിച്ച് ഓൺ കർമവും, സ്റ്റീൽ പ്ലേറ്റ്, ടംബ്ലർ എന്നിവ വാടകയ്ക്ക് നൽകുന്ന ഹരിതമാംഗല്യം സംരംഭത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ശിവദാസൻ, വാർഡ് മെംബർ ആനീസ് നെട്ടനാനിയ്ക്കൽ, മെഡിക്കൽ ഓഫീസർ ഡോ.സുബിൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ എന്നിവർ പ്രസംഗിച്ചു.   ◾ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm