ശ്രീകണ്ഠാപുരം വാർത്തകൾ

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഇരുപതോളം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ‘ഉന്തുവണ്ടി’ ശുചീകരണ കാമ്പയിനുമായി കെസിവൈഎം

Whatsapp Image 2024 10 03 At 20.51.51

തലശേരി അതിരൂപതയിലെ കെസിവൈഎം, എസ്എംവൈഎം സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഉന്തുവണ്ടി’ മെഗാ ക്ലീനിംഗ് കാമ്പയിനിൻ്റെ ഭാഗമായി എലപ്പീടിക വിനോദ സഞ്ചാര കേന്ദ്രത്തിൽ നടത്തിയ ശുചീകരണത്തിൽ പങ്കെടുത്തവർ. 

പരസ്യം

പയ്യാവൂർ: ഗാന്ധിജയന്തി ദിനത്തിൽ തലശേരി അതിരൂപതയിലെ കെസിവൈഎം, എസ്എംവൈഎം പ്രവർത്തകരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീനിംഗ് കാമ്പയിനിൻ്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഇരുപതോളം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരിച്ചു.  ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ഡിടിപിസി  എന്നിവയുടെ സഹകരണത്തോടെയാണ് ‘ഉന്തുവണ്ടി’ എന്ന് പേര് നൽകിയ ശുചീകരണ പരിപാടി നടത്തിയത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അച്ചൻകല്ല് വെള്ളച്ചാട്ടം, കമ്പല്ലൂർ ആയന്നൂർ തീരം , പൈതൽമല, പാലക്കയംതട്ട്, ഓടക്കൊല്ലി ഗുഹ, അഴിത്തല ബീച്ച്, താബോർമല, കൊട്ടക്കാനം, കുഞ്ഞിപ്പറമ്പ് ഗുഹ, വൈതൽകുണ്ട് വെള്ളച്ചാട്ടം, ഏലപ്പീടിക, എടക്കാനം പാർക്ക്, ഇരിട്ടി ഗ്രീൻലീഫ് പാർക്ക്, ആറളം വന്യജീവി സങ്കേതം, കാസർഗോഡ് ബീച്ച്, മാർ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളി കുടിയേറ്റ മ്യൂസിയം, റാണിപുരം, തലശേരി സീവ്യൂ പാർക്ക്, പയ്യാമ്പലം ബീച്ച്, കാഞ്ഞിരക്കൊല്ലി, ശശിപ്പാറ, എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണത്തിൽ എഴുന്നൂറിലധികം യുവജനങ്ങൾ പങ്കെടുത്തു. കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, അതിരൂപത പ്രസിഡൻ്റ് ജോയൽ പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, ട്രഷറർ എമിൽ നെല്ലംകുഴി, എസ്എംവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി അഖിൽ ചാലിൽപുത്തൻപുരയിൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം വിപിൻ ജോസഫ്, റോസ് തോട്ടത്തിൽ, വൈസ് പ്രസിഡന്റുമാരായ ബിബിൻ പീടിയേക്കൽ, ഗ്ലോറിയ കൂനാനിക്കൽ, സെക്രട്ടറിമാരായ പി.ജെ ജോയൽ, അഖിൽ നെല്ലിക്കൽ, അപർണ സോബി, സോന സാബു ചിറയിൽ, ഫൊറോന പ്രസിഡന്റുമാർ, ഡയറക്ടർമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി. ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.എം.സുനിൽകുമാർ, ഡിടിപിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ എന്നിവരാണ് കാമ്പയിന് ആവശ്യമായ സഹായസഹകരണങ്ങൾ നൽകിയത്.   ◾ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm